ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ ഒരോ ദിവസം കഴിയും തോറും നിരവധി പേരുടെ ജീവനാണ് കവർന്നെടുത്തുകൊണ്ടിരിക്കുന്നത്. ഈ വൈറസിനെ തടയാനുള്ള ശ്രമത്തിലാണ് ലോകം. മാസ്കുകളും പ്രത്യേക തരത്തിലുള്ള വസ്ത്രം ധരിച്ചും രോഗം ബാധിക്കുന്നത് തടയാനുള്ള ശ്രമത്തിലാണ് ജനങ്ങൾ. എന്നാൽ രോഗബാധയെ പ്രതിരോധിക്കാൻ ഒരു യുവതി തിരഞ്ഞെടുത്ത വസ്ത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഡോക്ടറെ കാണാൻ യുവതിയെത്തിയത് ജിറാഫിന്റെ വേഷത്തിലാണ്.
യുവതിയുടെ പക്കൽ ഉണ്ടായിരുന്ന ഫേയ്സ് മാസ്ക് നശിച്ചതോടെ പുതിയതൊന്ന് വാങ്ങാൻ നോക്കിയെങ്കിലും സ്റ്റോക്കുകൾ തീർന്നു പോയി. അതിനാൽ വാങ്ങാൻ സാധിച്ചില്ല.
അസുഖ ബാധിതരായ തന്റെ കുടുംബാംഗങ്ങൾക്ക് മരുന്ന് വാങ്ങേണ്ട ആവശ്യകതയും ഉണ്ടായിരുന്നു. അതോടെയാണ് യുവതി ജിറാഫിന്റെ വേഷം ഓൺലൈൻ വഴി വാങ്ങിയത്.
തലമുതൽ കാൽ വരെ മറഞ്ഞ രീതിയിലുള്ള ജിറാഫിന്റെ രൂപത്തിലുള്ള വസ്ത്രമാണ് യുവതി ധരിച്ചിരിക്കുന്നത്. യുവതി ഡോക്ടറോട് കാര്യങ്ങൾ ചോദിക്കുന്നതും മരുന്നുകൾ വാങ്ങിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. അതേസമയം, ഇത്തരം വസ്ത്രങ്ങൾക്ക് ആളുകളെ അണുബാധയിൽ നിന്ന് സംരക്ഷിക്കാൻ കഴിയില്ലെന്നും ഉപയോഗശേഷം ഇവ അണുവിമുക്തമാക്കണമെന്നുമാണ് അധികൃതർ നിർദ്ദേശിക്കുന്നത്.
English Summary: Girl wearing giraffe dress to protect herself from the corona virus.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.