മുസ്ലീം യുവാക്കളെ കണ്ടതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് ക്രൂരമര്‍ദനം

മുസ്ലീം യുവാക്കളുമായി സംസാരിച്ചുക്കൊണ്ടിരുന്ന രണ്ടുപെണ്‍കുട്ടികളെ രണ്ട് ബജ്രംഗ്ദാല്‍ പ്രവര്‍ത്തകര്‍ചേര്‍ന്ന് മര്‍ദിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിലെ വടക്കുകിഴക്കേ ഭാഗത്തുള്ള പിലിക്കുളയില്വെച്ച് ചൊവ്വാഴ്ചയാണ് സംഭവം നടന്നത്, പൊലീസ് പറഞ്ഞു.
ഐപിസി സെക്ഷന്‍ 506, 342, 355 എന്നിവയ്ക്കു കീഴില്‍ ഇവര്‍ക്കെതിരെ പൊലീസ് ആദ്യ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തു.
ഇതിനെ സംബന്ധിച്ച വീഢിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചുകഴിഞ്ഞു. വീഢിയോ ദൃശ്യങ്ങളില്‍ നാലുപേരില്‍ ഒരാള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കുന്നതായാണ് കാണിക്കുന്നത്. ചൊവ്വാവ്ചയാണ് വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കിടുന്നത്. പുരുഷന്മാരെ തടയാൻ ശ്രമിക്കുന്ന ഒരു പോലീസുകാരൻ വീഡിയോയും കാണിക്കുന്നു.
മംഗളൂരുവിലെ പ്രീ-യൂണിവേഴ്സിറ്റിയിലാണ് പെണ്‍കുട്ടികള്‍ പഠിക്കുന്നത്.