December 5, 2022 Monday

Related news

December 2, 2022
December 1, 2022
December 1, 2022
November 29, 2022
November 26, 2022
November 18, 2022
November 18, 2022
November 16, 2022
November 11, 2022
November 11, 2022

കോവിഡ്: ഗ്രാമീണ മേഖലയിലെ പെൺകുട്ടികൾ തൊഴിലെടുക്കാൻ പഠനം ഉപേക്ഷിക്കുന്നു

Janayugom Webdesk
ന്യൂഡൽഹി
September 20, 2020 9:37 pm

കോവിഡ് അതിരൂക്ഷമായ ഏഷ്യയിലെ ഗ്രാമീണ മേഖലകളിലെ പെൺകുട്ടികൾ തൊഴിലെടുക്കാനായി പഠനം ഉപേക്ഷിക്കുന്നുവെന്ന് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് രക്ഷിതാക്കൾക്ക് ഇവർക്കുവേണ്ട പഠന സാമഗ്രികൾ കണ്ടെത്താൻ കഴിയാതായതോടെ നിരവധി പെൺകുട്ടികൾ പഠനം ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയായിരുന്നു. വികസ്വര രാജ്യങ്ങളിലെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനും തുല്യതയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന റൂം ടു റീഡ് എന്ന സംഘടനയാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. 

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ കോവിഡ് വ്യാപനത്തിന്റെ അനന്തരഫലം അറിയുന്നതിനായി റൂം ടു റീഡ് സർവേ സംഘടിപ്പിച്ചിരുന്നു. ബംഗ്ലാദേശ്, കംബോഡിയ, ഇന്ത്യ, ലാവോസ്, നേപ്പാൾ, ശ്രീലങ്ക, ടാൻസാനിയ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നുള്ള 28,000 പെൺകുട്ടികളെയാണ് സർവേയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ 42 ശതമാനത്തിന്റെ കുടുംബങ്ങളിൽ കോവിഡ് 19 സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് വ്യക്തമായി. രണ്ടിൽ ഒരാൾ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യത്തിലാണെന്നും കണ്ടെത്തി. 

പഠന ചെലവുകൾ വഹിക്കാൻ കഴിയാതാകുമ്പോൾ കുടുംബങ്ങൾ ആൺകുട്ടികളുടെ പഠനത്തിനാണ് പ്രാധാന്യം നൽകുന്നതെന്ന് റൂം ടു റീഡ് സ്ഥാപകൻ ജോൺവുഡ് പറഞ്ഞു. കോവിഡ് മഹാമാരി നിരവധി കുടുംബങ്ങളുടെ തൊഴിലും വരുമാനവും ഇല്ലാതാക്കുകയും 100 ദശലക്ഷം ജനങ്ങളെ കൊടുംദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്തു. ഇതിനെ തുടർന്ന് ലോകത്ത് 15 മുതൽ 18 വയസ്സുവരെ പ്രായമുള്ള രണ്ട് കോടി പെൺകുട്ടികൾക്ക് പഠനം ഉപേക്ഷിക്കേണ്ടിവന്നതായി പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന മലാല ഫണ്ട് പറയുന്നു. ഏഷ്യ പസഫിക് മേഖലയിൽ ആകെ 3.5 കോടി കുട്ടികൾക്ക് നിലവിൽ പഠനം നഷ്ടമായിട്ടുണ്ട്. മഹാമാരിയെ തുടർന്ന് ദരിദ്ര രാജ്യങ്ങളിൽ പഠനം നഷ്ടമായ പെൺകുട്ടികളുടെ കണക്കുകൾ വർധിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. 

ENGLISH SUMMARY:കോവിഡ്: girls in rur­al areas drop out of school to work in covid time span
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.