തൃശൂരിൽ നിന്ന് കാണാതായവരിൽ 3 പെൺകുട്ടികളെ കണ്ടെത്തി, പോയത് ആർക്കൊപ്പമെന്നും തിരിച്ചറിഞ്ഞു

Web Desk
Posted on November 06, 2019, 12:09 pm

തൃശ്ശൂർ: തൃശ്ശൂരിൽ നിന്നും ഒരേ ദിവസം കാണാതായ  ആറു വിദ്യാർത്ഥികളിൽ മൂന്ന് പേരെ കണ്ടെത്തി. മാള, പാവറട്ടി, വടക്കാഞ്ചേരി, അയ്യന്തോൾ സ്റ്റേഷൻ പരിധിയിൽ നിന്നുള്ളവരെയാണു കാണാതായത്. കാണാതായവരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. ഈ കുട്ടി പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഈ കുട്ടിയെ കാണാതായത്.

പുരുഷ സുഹൃത്തുക്കൾക്കൊപ്പം പോയതാണെന്നാണു പ്രാഥമിക നിഗമനം. എന്നാൽ,  മറ്റുള്ളവർ എവിടെയാണെന്ന് സംബന്ധിച്ച് വിവരം ലഭ്യമായിട്ടില്ലാ എങ്കിലും ഉടൻ തന്നെ കണ്ടെത്തും എന്നാണ് പോലീസ് പറയുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കൊപ്പം പോയ ആൾക്കെതിരെ പൊലീസ് കേസെടുക്കും. സ്കൂൾ കോളജ് വിദ്യാർഥിനികളായ പെൺകുട്ടികളെയാണ് കാണാതായിരിക്കുന്നത്.