Web Desk

വിഴിഞ്ഞം

March 14, 2020, 8:59 am

വിഴിഞ്ഞത്തെ വിദ്യാര്‍ത്ഥിനികളുടെ തിരോധാനം; ഒരാളുടെ മൃതദേഹം കണ്ടെടുത്തു

Janayugom Online

വിഴിഞ്ഞത്തു നിന്ന് വെള്ളിയാഴ്ച കാണാതായ മൂന്ന് വിദ്യാർത്ഥിനികളിൽ ഒരാളിന്റെ മൃതദേഹം രാത്രിയോടെ അടിമലത്തുറ ഭാഗത്തെ കടലിൽ നിന്നു കണ്ടെടുത്തു. ബാക്കിയുള്ള രണ്ടു പേർക്കായി ഇപ്പോഴും അന്വേഷണം പോരോഗമിക്കുകയാണ്. കിടാരംക്കുഴി ഇടിവീഴുന്നവില ക്ഷേത്രത്തിനു സമീപം വട്ടവിള വീട്ടിൽ പരേതനായ സുരേന്ദ്രൻ-ഇന്ദു ദമ്പതിമാരുടെ മകൾ നിഷയുടെ മൃതദേഹമാണ് എസ് ഐ ഷാനിബാസിന്റെ നേത്രത്വത്തിലുള്ള പൊലീസ് സംഘം കണ്ടെടുത്തത്. അയൽവാസികളായ ശരണ്യ, ഷാരു ഷമ്മി എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവർക്കായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്.

ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് നിഷയെ കൂട്ടുകാരികൾ കൂട്ടികൊണ്ടു പോയതെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. സംഭവ സ്ഥലത്തു നിന്ന് മൂവരും ഒന്നിച്ച് എത്തിയെന്നു കരുതപ്പെടുന്ന ഇരുചക്ര വാഹനം പൊലീസ് കണ്ടെടുത്തു. ഇവരുടെ മൊബൈൽ ഫോണും ചെരുപ്പും ചെരുപ്പും പൊലീസ് സംഭവ സ്ഥലത്തു നിന്ന് കണ്ടെടുത്തു. തമിഴ്നാട്ടിലെ മലങ്കര കത്തോലിക്കാ കോളേജിലെ ബിബിഐ വിദ്യാർത്ഥിനകളാണ് ശരണ്യയും നിഷയും.ഷാരു കോട്ടുകാൽ വിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. ഇവർക്കൊപ്പം കൂടുതൽ പേർ ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.

ENGLISH SUMMARY: girls miss­ing from thiruvananthapuram

YOU MAY ALSO LIKE THIS VIDEO