ഛത്തീസ്ഗഡിലെ ബലോഡബസാര്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ എട്ട്പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. പ്രതികളായ എട്ടുപേരില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
മെയ് 31നാണ് സംഭവം നടക്കുന്നത്. പെണ്‍കുട്ടികള്‍ അവരുടെ രണ്ട് സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി വരവേ എട്ടംഗ സംഘം ഇവരെ തടയുകയായിരുന്നു. ഇതുകണ്ട് ഭയന്ന് സുഹൃത്തുക്കള്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടികളെ സംഘം പീഡനത്തിനിരയാക്കി. സംഭവശേഷം പ്രതികളിലൊരാള്‍ ഫോണില്‍ വിളിക്കുകയും പെണ്‍കുട്ടികളുടെ വീഡിയോ കയ്യിലുണ്ടെന്ന് ഭീഷണിപ്പെടുത്തുകയും വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ പെണ്‍കുട്ടി പരാതിയുമായി ശിശുക്ഷേമ സമിതി ഓഫിസിലെത്തി വിവരമറിയിക്കുകയായിരുന്നു.
സംഭവത്തില്‍ എട്ട് പ്രതികള്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസെടുത്തായി ബലോഡബസാര്‍ എസ്പി ഇന്ദിരാ കല്യാണ്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ അച്ഛനും രണ്ട് സുഹൃത്തുകളുമാണ് മറ്റ് മൂന്ന് പ്രതികളെന്നും പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്നും പൊലീസ് അറിയിച്ചു.
Sub: girls molested in Chattisgarh
You may like this video also