Web Desk

കല്പറ്റ

June 24, 2020, 5:21 pm

ഏഴ് പെണ്‍കുട്ടികളെ പീ ഡിപ്പി ച്ച കേസ്; മുഖ്യപ്രതിക്ക് 15 വര്‍ഷം തടവ്

Janayugom Online

യത്തീഖാനയിലെ പെണ്‍കുട്ടികളെ കടയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതിക്ക് 15 വര്‍ഷം തടവും 70,000 രൂപ പിഴയും വിധിച്ചു. വയനാട്ടിലാണ് സംഭവം നടന്നത്. കുട്ടമംഗലം സ്വദേശി വിളഞ്ഞിപ്പിലാക്കല്‍ വി.പി. നാസറിനെയാണ് കല്പറ്റ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട പതിനൊന്ന് കേസുകളില്‍ ഒന്നാണ് ബുധനാഴ്ച വിധി പറഞ്ഞത്.

2017 മാര്‍ച്ചിനാണ് കേസിനാസ്പതമായ സംഭവം നടന്നത്. എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത ഏഴ് പെണ്‍ക്കുട്ടികളെ ഭീഷണിപ്പെടുത്തി മൂന്നു മാസത്തോളം തൊട്ടടുത്ത കടയില്‍വെച്ച്‌ പീഡിപ്പിക്കുകയായിരുന്നു. ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു കേസെടുത്തിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണുകളും , ഡി.എന്‍.എ. പരിശോധന ഉള്‍പ്പെടെ ശാസ്ത്രീയ തെളിവുകള്‍ പൊലീസ് അന്ന് ശേഖരിച്ചിരുന്നു.

നടന്നത്.ENGLISH SUMMARY:girls r a p e
You may also like this video