Sunday
21 Jul 2019

തിരുവല്ല അതിരൂപത മുന്‍ അധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് കാലംചെയ്തു

By: Web Desk | Tuesday 4 June 2019 9:39 AM IST


തിരുവല്ല: തിരുവല്ല അതിരൂപതയുടെ മുന്‍ അദ്ധ്യക്ഷന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് പിതാവ് ഇന്ന് വെളുപ്പിനെ 3.15ന് ദിവംഗതനായി. ഇന്ന് ഉച്ചവരെ ഭൗതിക ശരീരം തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചാപ്പലിലും തുടര്‍ന്ന് തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രല്‍ ദൈവാലയത്തിലും പൊതുദര്‍ശനത്തിന് വെക്കും. കബറടക്കം പിന്നീട്.