Web Desk

കൊച്ചി

September 20, 2021, 4:14 pm

കോവിഡ് രോഗികള്‍ക്ക് അടിയന്തര ഉപയോഗത്തിന് മരുന്നുമായി ഗ്ലെന്‍മാര്‍ക്ക്

Janayugom Online

ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ്, പുതിയ ഉല്‍പ്പന്നം വിണിയിലിറക്കി. ഗുരുതരമല്ലാത്ത കോവിഡ് രോഗികള്‍ക്ക്, അടിയന്തര ഉപയോഗത്തിന്,  പുതിയ ഔഷധത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.ഔഷധത്തിന്റെ സുരക്ഷയും ഫലപ്രാപ്തിയും വിജയകരമാണെന്ന് 1000‑ലേറെ രോഗികളില്‍ നടത്തിയ പഠനം തെളിയിച്ചു. ഫാവിപിരിവാര്‍ എന്ന ഔഷധം 1083 — രോഗികളിലാണ് പരീക്ഷിച്ചത്. പാര്‍ശ്വഫലങ്ങളോ, സുരക്ഷാപ്രശ്‌നങ്ങളോ ഇല്ലെന്ന് പഠനം വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ പഠനങ്ങളിലൊന്നാണ് ഗ്ലെന്‍മാര്‍ക്കിന്റെ പോസ്റ്റ് മാര്‍ക്കറ്റിങ്ങ് സര്‍വെയ്‌ലന്‍സ് സ്റ്റഡി.തങ്ങള്‍ നടത്തിയ പഠനം ഈ രംഗത്ത് ഒരു കുതിച്ചുചാട്ടം തന്നെയാണെന്ന്, ഗ്ലെന്‍മാര്‍ക്ക് ഇന്ത്യാ ഫോര്‍മുലേഷന്‍സ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് അലോക് മാലിക് പറഞ്ഞു. ഇത് ഗ്ലെന്‍മാര്‍ക്കിനും മെഡിക്കല്‍ സമൂഹത്തിനും ഒരു നാഴികകല്ലാണെന്നും അദ്ദേഹം വിശദീകരിച്ചു.2020 ജൂലൈ 19‑നാണ് ഗ്ലെന്‍മാര്‍ക്കിന് നിയന്ത്രിത അടിയന്തര ചികിത്സയ്ക്കുള്ള ഇന്ത്യയുടെ ഡ്രഗ് റഗുലേറ്ററുടെ അനുമതി ലഭിച്ചത്.
Eng­lish Sum­ma­ry: Glen­mark for covid patients, for imme­di­ate use, with medication
you May also Like This Video;