July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

ഇന്ത്യയില്‍ കൊവിഡ് 19 രോഗികളില്‍ പ്രതിരോധ മരുന്ന് പരീക്ഷണവുമായി ഗ്ലെന്‍മാര്‍ക്ക്

Janayugom Webdesk
May 12, 2020

ഇന്ത്യയിലെ കൊവിഡ്-19 രോഗികളില്‍ പ്രതിരോധ മരുന്നായ ഫാവിപിരാവിറിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചു. ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടികല്‍സ് കമ്പനിയാണ് പരീക്ഷണം നടത്തുന്നത്. ഇന്ത്യയിലെ പത്തിലധികം പ്രമുഖ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള കോവിഡ് ‑19 രോഗികളെയാണ് പഠനത്തിന് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2020 ജൂലൈ, ഓഗസ്റ്റ് മാസത്തോടെ പരീക്ഷണം പൂര്‍ത്തിയാക്കി ഫലം കാണാനാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ ആദ്യമായാണ് കൊവിഡ്-19 രോഗികളില്‍ മരുന്ന് പരീക്ഷണം നടക്കുന്നത്.

ഏപ്രില്‍ അവസാനത്തോടെയാണ് ഇന്ത്യയുടെ മരുന്ന് റെഗുലേറ്റര്‍ അതോറിറ്റിയായ ഡിസിജിഐയില്‍ നിന്ന് പരീക്ഷണത്തിന് അനുമതി ലഭിച്ചത്. ഇന്ത്യയിലെ കൊവിഡ് ‑19 രോഗികളില്‍ ഫാവിപിരാവിര്‍ മരുന്ന് ഉപയോഗിച്ച് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ അനുമതി ലഭിക്കുന്ന ആദ്യത്തെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ഗ്ലെന്‍മാര്‍ക്ക്. ഫ്യൂജിഫിലിം ടോയാമ കെമിക്കല്‍ കമ്പനിയുടെ അവിഗാന്‍ മരുന്നിന്റെ മറ്റൊരു പതിപ്പാണ് ഫാവിപിരാവിര്‍. ജപ്പാനിലെ ഫ്യൂജിഫിലിം കോര്‍പ്പറേഷന്റെ അനുബന്ധ സ്ഥാപനമാണ് ടോയാമ കെമിക്കല്‍ കമ്പനി.

ഗ്ലെന്‍മാര്‍ക്കിന്റെ സ്വന്തം റിസര്‍ച്ച് ആൻഡ് ഡവലെപ്‌മെന്റ് ടീം വഴിയാണ്  ഉല്‍പ്പന്നത്തിനായുള്ള എപി.ഐയും ഫോര്‍മുലേഷനുകളും വിജയകരമായി വികസിപ്പിച്ചെടുത്തത്.ഇന്‍ഫ്‌ലുവന്‍സ വൈറസുകള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന മരുന്നാണ് ഫാവിപിരാവിര്‍. ജപ്പാനില്‍ നോവല്‍ ഇന്‍ഫ്‌ലുവന്‍സ വൈറസ് അണുബാധയ്ക്കുള്ള ചികിത്സയ്ക്ക് ഫാവിപിരാവിറിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഈ മരുന്ന് വാണിജ്യവത്ക്കരിക്കപ്പെട്ടാല്‍ ‘ഫാബിഫ്‌ലൂ’ എന്ന ബ്രാന്‍ഡ് നാമത്തിലായിരിക്കും  വിപണനം  നടത്തുക.

‘കോവിഡ് ‑19 കേസുകളില്‍ ഫാവിപിരാവിരിന്റെ സ്വാധീനം അറിയാന്‍ ആരോഗ്യ‑മെഡിക്കല്‍ വിദഗ്ധരടക്കം എവരും ആകാംഷഭരിതരാണ്. നിലവില്‍ വൈറസിന് ഫലപ്രദമായ ചികിത്സയില്ലാത്തതിനാല്‍ പഠന ഫലങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്.‘ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് വൈസ് പ്രസിഡന്റും ക്ലിനിക്കല്‍ ഡെവലെപ്‌മെന്റ്, ഗ്ലോബല്‍ സ്‌പെഷ്യാലിറ്റി ഹെഡുമായ ഡോ. മോണിക്ക ടണ്ടന്‍ പറഞ്ഞു. ഈ പരീക്ഷണങ്ങളില്‍ നിന്ന് ലഭിക്കുന്ന ഡാറ്റ കൊവിഡ്-19 ചികിത്സയെ സംബന്ധിച്ച് വ്യക്തമായ ദിശയിലേക്ക് തങ്ങളെ നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.