ലോകത്ത് കോവിഡ് മരണം ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 97,722 പേരാണ് മരിച്ചത്. 209 രാജ്യങ്ങളിലായി ഇന്ന് ഏഴായിരത്തോളം മരണം റിപ്പോർട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണം 16,03,719 ആയി. ഇന്ന് 80, 203 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു.
അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 4,68,566 ആയി ഉയർന്നു. ആകെ മരണം 16,691 ആയി. രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാമതുള്ള സ്പെയിനിൽ 1,53,222 പേർക്ക് രോഗം സ്ഥിരീകരിച്ചു. 15,447 പേർ മരിച്ചു. 24 മണിക്കൂറിനുള്ളിൽ എഴുന്നൂറോളം മരണം സ്പെയിനിൽ റിപ്പോർട്ട് ചെയ്തു. കൊറോണ ഏറ്റവും കൂടുതൽ ആൾനാശം വിതച്ച ഇറ്റലിയിൽ മരണസംഖ്യ 18,279 ആയി വർധിച്ചു. രോഗബാധിതരുടെ എണ്ണം 1,43,626 ആയി.
ഫ്രാൻസിലും മരണസംഖ്യ ഉയരുകയാണ്. 24 മണിക്കൂറിനിടെ 1341 പേർ മരിച്ചു. ഇതുവരെയുള്ള മരണസംഖ്യ 12,210 ആയി. ജർമനിയിൽ 2607 പേരും ബ്രിട്ടണിൽ എട്ടായിരത്തോളം പേരും ഇറാനിൽ 4,110 പേരും മരണമടഞ്ഞു. ബെൽജിയത്തിൽ മരണം 2500 പിന്നിട്ടു. നെതർലാൻഡിൽ 2400. രോഗബാധ നിയന്ത്രണ വിധേയമായ ചൈനയിൽ ഒരു മരണം മാത്രമാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ആകെ മരണം 3336 ആയി. എന്നാൽ പുതുതായി 40 കേസുകളും റിപ്പോർട്ട് ചെയ്തു.
24 മണിക്കൂറിനുള്ളിൽ 10, 000 പുതിയ കേസുകളാണ് ന്യൂയോർക്കിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ന്യൂയോർക്ക് നഗരത്തിൽ മാത്രം കൊറോണ വൈറസ് ബാധിതരുടെ എണ്ണം 159,937 ആയി. മറ്റ് രാജ്യങ്ങളിലുള്ളതിനേക്കാൾ കൂടുതൽ രോഗികൾ ന്യൂയോർക്ക് നഗരത്തിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകത്താകെ 3,56,440 പേർക്ക് രോഗം ഭേദമായി. 11,51,031 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നത്. ഇതിൽ അരലക്ഷത്തോളം പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.