29 March 2024, Friday

Related news

March 13, 2024
January 31, 2024
January 28, 2024
January 18, 2024
September 14, 2023
August 9, 2023
June 13, 2023
February 11, 2023
August 12, 2022
July 1, 2022

ആഗോള കോര്‍പറേറ്റ് നികുതി 15 ശതമാനം; 136 രാജ്യങ്ങളുടെ അംഗീകാരം

Janayugom Webdesk
ജനീവ
October 9, 2021 10:50 pm

ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് ആഗോളതലത്തില്‍ 15 ശതമാനം കുറഞ്ഞ നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം ഇന്ത്യയുള്‍പ്പെടെ 136 രാജ്യങ്ങള്‍ അംഗീകരിച്ചു. പല രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന രാജ്യാന്തര കമ്പനികളുടെ നികുതി പിരിവ് സർക്കാരുകൾ നേരിടുന്ന വെല്ലുവിളിയാണ്. കമ്പനികൾ ബിസിനസ് ചെയ്യുന്ന രാജ്യത്തു തന്നെ നിശ്ചിത നികുതി അടയ്ക്കുന്നുവെന്ന് ഉറപ്പു വരുത്താനാണ് മിനിമം കോര്‍പറേറ്റ് നികുതി ഈടാക്കുന്നതിന് തീരുമാനമെടുത്തത്.

1.78 ലക്ഷം കോടിയിലേറെ വാർഷിക വരുമാനവും പത്തുശതമാനത്തിലേറെ ലാഭവുമുള്ള ബഹുരാഷ്‌ട്ര കമ്പനികൾക്കാകും നികുതി സമ്പ്രദായം ബാധകമാകുക. ഗൂഗിൾ, ഫേസ്ബുക്ക്, ആമസോൺ, ആപ്പിൾ തുടങ്ങിയ യുഎസ് കമ്പനികൾ ഇതിന്റെ പരിധിയിൽവരും. കരാർ ലംഘിക്കുന്ന കമ്പനികളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാനും രാജ്യങ്ങള്‍ക്ക് കഴിയും. ലോകമെമ്പാടും നികുതി സമ്പ്രദായത്തിൽ നിലനിൽക്കുന്ന പഴുതുകൾ അടയ്ക്കുന്നതാണ് പദ്ധതി. 15,000 കോടി ഡോളറിന്റെ അധികവരുമാനം സർക്കാരുകൾക്ക് നല്‍കുമെന്നാണ് നിഗമനം.

പാരിസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോര്‍പറേഷന്‍ ആന്റ് ഡെവലപ്മെന്റിന്റെ (ഒഇസിഡി) നേത‍ൃത്വത്തിലാണ് കോര്‍പറേറ്റ് നികുതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നത്. 140 രാജ്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ കെനിയ, നൈജീരിയ, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ വിട്ടുനില്‍ക്കുകയാണ്. അയര്‍ലന്‍ഡ്, എസ്തോണിയ, ഹംഗറി തുടങ്ങിയ രാജ്യങ്ങള്‍ ആദ്യ ഘട്ടത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് പദ്ധതി അംഗീകരിക്കുകയായിരുന്നു.

ENGLISH SUMMARY:Global cor­po­rate tax 15 per­cent; Rec­og­nized by 136 countries
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.