ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,000 കടന്നു. എട്ടരലക്ഷം പേർക്കാണ് ഇതുവരെ ലോകത്ത് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ചതിൽ 19 ശതമാനം ആളുകളാണ് ഇതുവരെ മരണമടഞ്ഞിരിക്കുന്നത്. ചൈനയെയും മറികടന്ന് ഉയർന്ന മരണസംഖ്യ റിപ്പോർട്ട് ചെയ്തിരിക്കുകയാണ് അമേരിക്കയിൽ. 24 മണിക്കൂറിനുള്ളിൽ 726 പേർ മരിച്ചു. ആകെ മരണം 3,867 ആണ്. 837 പേരാണ് കഴിഞ്ഞ നാലു മണിക്കൂറിനുള്ളിൽ ഇറ്റലിയിൽ മാത്രം മരിച്ചത്. ഇറ്റലിയിൽ ആകെ മരണം 12,428 ആയി. 4000ലധികം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. സ്പെയിനിൽ 24 മണിക്കൂറിൽ മരിച്ചത് 748 പേരാണ്. ആകെ മരണം 8464 ആയി.
അതേ സമയം അമേരിക്കയിൽ രണ്ടര ലക്ഷം ആളുകളെങ്കിലും മരിക്കുമെന്ന് വൈറ്റ് ഹൗസ് റിപ്പോർട്ട് ചെയ്തു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് കൊറോണ വൈറസ് മൂലം 100,000 മുതല്‍ 2,40,000 മരണങ്ങള് വരെ ഉണ്ടായേക്കാമെന്നു വൈറ്റ്ഹൈസ് വൃത്തങ്ങള്‍ കണക്കാക്കുന്നു.രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ ഇതുവരെ 3,305 പേരാണ് മരിച്ചത്.
English Summary: Global death rate hit to 42,000
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.