കൊറോണ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന് റിപ്പോർട്ട്. എന്നാൽ കൊറോണയുടെ ഭാഗമായുള്ള സാമ്പത്തിക മാന്ദ്യം ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളെ ഗണ്യമായി ബാധിക്കില്ലെന്നും ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പറയുന്നു. ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗവും വികസ്വര രാജ്യങ്ങളിലാണ്. ഈ രാജ്യങ്ങളിൽ വൻതോതിലുള്ള സാമ്പത്തിക പ്രതിസന്ധിയും വരുമാന നഷ്ടവുമാണ് കൊറോണ വരുത്തിവയ്ക്കുന്നത്. ഈ രാജ്യങ്ങളെ സാമ്പത്തിക മാന്ദ്യത്തിൽ നിന്നും കരകയറ്റുന്നതിനായി 2.5 ട്രില്യൺ ഡോളറിന്റെ രക്ഷാ പാക്കേജ് അനിവാര്യമാണെന്നും യുഎൻ റിപ്പോർട്ട് പരാമർശിക്കുന്നു.
ഐക്യരാഷ്ട്രസഭയും യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആന്റ് ഡെവലെപ്പ്മെന്റും സംയുക്തമായി ദി കൊവി-19 ഷോക്ക് ടു ഡെവലെപ്പിങ് നേഷൻ എന്ന പേരിൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് സാമ്പത്തിക മാന്ദ്യം സംബന്ധിച്ച വിലയിരുത്തലുകൾ. അടുത്ത രണ്ട് വർഷത്തിനിടെ കയറ്റുമതിയിൽ ഏറെ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളുടെ നിക്ഷേപങ്ങളിൽ പോലും രണ്ട് മുതൽ മൂന്ന് ട്രില്യൺ ഡോളറിന്റെ കുറവ് വരും. ഇന്ത്യ. ചൈന എന്നീ രാജ്യങ്ങൾ ജി 20 രാജ്യങ്ങളുമായി ചേർന്ന് വൻതോതിലുള്ള നിക്ഷേപം നടത്താനുള്ള നടപടികൾ ആരംഭിച്ചു. സമ്പദ്വ്യവസ്ഥ സുസ്ഥിരപ്പെടുത്തുന്നതിന് അംഗരാജ്യങ്ങൾ അഞ്ച് ട്രില്യൺ ഡോളറിന്റെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. മുൻകാലങ്ങളിൽ ഉണ്ടാകാത്ത പ്രതിസന്ധി നേരിടാൻ വൻതോതിലുള്ള നിക്ഷേപമാണ് ഇവർ ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ട് പറയുന്നു.
ആദ്യഘട്ട നിക്ഷേപം നടത്തുന്നതോടെ ആഗോള ഉൽപ്പാദന മേഖലയിൽ രണ്ട് ശതമാനത്തിന്റെ വളർച്ച ഉണ്ടാകും. കൊറോണ വ്യാപനത്തെ തുടർന്നുള്ള സാമ്പത്തിക മാന്ദ്യം ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളെ ബാധിക്കാത്തതിനുള്ള കാരണങ്ങൾ റിപ്പോർട്ട് പറയുന്നില്ല. ഇപ്പോഴുള്ള പ്രതിസന്ധികൾ നേരിടുന്നതിന് നാലിന തന്ത്രങ്ങളാണ് ആവിഷ്കരിച്ച് നടപ്പാക്കേണ്ടത്. കടക്കെണിയിലായ രാജ്യങ്ങളെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് കൂടുതൽ നിക്ഷേപം നടത്താൻ ഐഎംഎഫ് ഉൾപ്പടെയുള്ള ഏജൻസികൾ നടപടി സ്വീകരിക്കണം. 2018ലെ ആഗോള സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ച പ്രതിസന്ധിയെക്കാൾ ഏറെ വലുതാണ് കൊറോണ വ്യാപനം ഇപ്പോൾ സൃഷ്ടിക്കുന്നതെന്നും യുഎൻ റിപ്പോർട്ട് പറയുന്നു. ഇപ്പോഴത്തെ പ്രതിസന്ധിയുടെ ആഴം പ്രവചിക്കാൻ കഴിയില്ലെന്ന് യുഎൻസിടിഎഡി സെക്രട്ടറി ജനറൽ മുഖിസ കിടുയി പറഞ്ഞു. വൈറസ് വ്യാപനം തുടങ്ങി രണ്ട് മാസത്തിനുള്ളിൽതന്നെ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ മൂലധന വിതരണത്തിൽ ഗണ്യമായ കുറവുണ്ടായി. ഇപ്പോഴത്തെ സാഹചര്യത്തിൽ യുഎൻ പ്രഖ്യാപിച്ച സഹസ്രാബ്ദ ലക്ഷ്യങ്ങൾ പ്രാപ്തമാക്കാൻ സമീപകാലത്ത് കഴിയില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ പോലും കടുത്ത വെല്ലുവിളികളാണ് നേരിടുന്നത്. ജി 20 രാജ്യങ്ങൾ നടപ്പാക്കുന്ന സാമ്പത്തിക പാക്കേജ് സമാനമായ പദ്ധതികൾ മറ്റ് രാജ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ആഗോളതലത്തിൽ രൂക്ഷമായ സാമ്പത്തിക അസമത്വം ഉണ്ടാകുമെന്നും റിപ്പോർട്ട് അടിവരയിടുന്നു.
English Summary: global economic slowdown will not effect india and china
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.