ആഗോള പ്രീമിയം ബ്രാന്‍ഡായ വിലാഡോ പാരീസിന്റെ ഇന്ത്യയിലെ ആദ്യ ഷോറൂം കൊച്ചിയില്‍

കൊച്ചി: ആഗോളതലത്തില്‍ ഏറെ ജനപ്രിയമായ പ്രമുഖ ആഡംബര ബ്രാന്‍ഡായ വിലാഡോ പാരീസ് വൈവിധ്യമാര്‍ന്ന ലൈഫ്സ്റ്റൈല്‍ ഉത്പന്നങ്ങളുമായി ഇന്ത്യയിലെ ആദ്യ ഷോറൂം കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എറണാകുളം ബൈപാസ് റോഡില്‍ സരോവരത്തിനു സമീപം ടെക്നോപ്ലാസയിലെ പുതിയ ഷോറൂം എ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിലാഡോ പാരീസ് യൂറോപ്പ്യന്‍, മധ്യപൂര്‍വ രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള പെര്‍ഫ്യൂമുകള്‍, ഡിസൈനര്‍ ബാഗുകള്‍, പ്രീമിയം ഷര്‍ട്ടുകള്‍, ടിഷര്‍ട്ടുകള്‍, മെറ്റല്‍ ആഭരണങ്ങള്‍, ആക്സസറികള്‍, വാലറ്റുകള്‍, ഷൂസ് എന്നിവയുടെ പ്രമുഖ നിര്‍മ്മാതാക്കളാണ്. കഴിഞ്ഞ നാല്‍പ്പത് വര് ഷത്തിലേറെയായി ഗള്‍ഫ് രാജ്യങ്ങളിലെ രാജകുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ക്ക് ഏറെ പ്രിയപ്പെട്ട പെര്‍ഫ്യൂമുകള്‍ നിര്‍മ്മിച്ചുനല്‍കുന്ന ബിസിനസ് ഗ്രൂപ്പിന്റെ പുതിയ സംരംഭമാണ് വിലാഡോ പാരീസ് ബാന്‍ഡ്.
യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും ലഭിക്കുന്ന ഉയര്‍ന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഇന്ത്യയിലും ല ഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് വിലാഡോ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതെന്ന് മാസ്റ്റര്‍ ഫാഞ്ചസി ഉടമകളായ ഫൈന്‍ ലോജിടെക് ആന്‍ഡ് മാര്‍ക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ജോസ് മാത്യു, സന്തോഷ് പി. മാമ്മന്‍, കേരള റീജണല്‍ ഉടമ ലൂയിസ് എബ്രഹാം എന്നിവര്‍ പറഞ്ഞു