Monday
16 Sep 2019

പുതിയ ഫീച്ചറുകളുമായി ജിമെയില്‍ എത്തുന്നു

By: Web Desk | Tuesday 17 April 2018 11:31 AM IST


ഇമെയില്‍ സേവനമായ ജിമെയിലില്‍ പുതിയ ഫീച്ചറെത്തുന്നു. ജിമെയിലിന്‍റെ വെബ് പതിപ്പിലാണ് മാറ്റങ്ങളുണ്ടാകുക. പുതിയ പല ഫീച്ചറുകളും അധികം വൈകാതെ ജിമെയിലില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. ടെക് വെബ്‌സൈറ്റ് ആയ ദി വെര്‍ജ് പുതിയ രൂപകല്‍പനയുടെ സ്‌ക്രീന്‍ഷോട്ട് പുറത്തുവിട്ടു. ഗൂഗിള്‍ പ്രധാനമായും കൊണ്ടുവരുന്നത് സ്മാര്‍ട്ട് റിപ്ലൈയാണ് മാറ്റം. ഇമെയിലുകള്‍ക്കുള്ള മറുപടി നിര്‍ദേശങ്ങള്‍ റിപ്ലൈ ബോക്‌സിന് താഴെയുണ്ടാകും. ഇതില്‍ ഉചിതമായ നിര്‍ദേശങ്ങള്‍ തെരഞ്ഞെടുക്കാം. സ്‌നൂസ് ഫീച്ചറാണ് മറ്റൊരു മാറ്റം. ഇന്‍ബോക്‌സില്‍ നിന്നും താത്ക്കാലികമായി ഇമെയിലുകള്‍ തടയുന്ന ഫീച്ചറാണ് സ്‌നൂസ്. ഈ ഫീച്ചര്‍ താത്പര്യമില്ലാത്ത സന്ദേശങ്ങളെ ഒഴിവാക്കാന്‍ സഹായിക്കും.

സ്‌നൂസ്, സ്മാര്‍ട് റിപ്ലൈ ഫീച്ചറുകള്‍ ജിമെയിലിന്‍റെ ഇന്‍ബോക്‌സ് എന്ന ആപ്ലിക്കേഷനില്‍ ലഭ്യമാണ്. ജിമെയില്‍ ഇന്‍ബോക്‌സ് വിന്‍ഡോയുടെ വലതുഭാഗത്തായി പുതിയ സൈഡ് ബാര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ഗൂഗിള്‍ കലണ്ടര്‍, കീപ് നോട്ട്, ടാസ്‌കുകള്‍ എന്നിവ ലഭ്യമാവും. മൂന്ന് വ്യത്യസ്ത ലേ ഔട്ടുകളിലായാകും ജിമെയില്‍ വരും നാളുകളില്‍ പ്രത്യക്ഷപ്പെടുക. ഇതില്‍ ഇഷ്ടമുള്ളവ ഉപഭോക്താവിന് തെരഞ്ഞെടുക്കുകയും ചെയ്യാം.

Related News