ഏവരെയും ഉപയോഗപ്രദമായ ഫീച്ചറുമായി ജി-മെയില്‍. മെയില്‍ അയക്കുമ്പാേള് ഇ‑മെയിലുകളും അറ്റാച്ച് ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്. നിലവില്‍ ഒരു വ്യക്തിക്ക് പല സന്ദേശങ്ങളിലെ വിവരങ്ങള്‍ ഒന്നിച്ച് അയക്കണമെങ്കില്‍ ഒരോ ഇ‑മെയിലും ഫോര്‍വേഡ് ചെയ്താല്‍ മാത്രമേ സാധിക്കു.
എന്നാല്‍ പുതിയ ഫീച്ചറിലൂടെ എല്ലാ സന്ദേശങ്ങളും ഒരൊറ്റ മെയിലില്‍ അറ്റാച്ച് ചെയ്തു അയക്കുവാന്‍ സാധിക്കും. അതോടൊപ്പം തന്നെ ഒരോ അറ്റാച്ച്മെന്റിനും പ്രത്യേകമായി റിപ്ലേ ചെയ്യാനുള്ള സൗകര്യവും ലഭിക്കുന്നതാണ്. പുതിയ ബ്ലോഗ് പോസ്റ്റില്‍ ഫീച്ചറിനെ കുറിച്ച് ജിമെയില്‍ വ്യക്തമാക്കുന്നുണ്ട്. ഉടന്‍ തന്നെ ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് എല്ലാവര്ക്കും ലഭ്യമായി തുടങ്ങുമെന്നാണ് ലഭിക്കുന്ന സൂചന.
you may also like this video;