Web Desk

ന്യൂഡൽഹി

December 14, 2020, 8:50 pm

ഗൂഗിള്‍ സേവനങ്ങള്‍ തടസപ്പെട്ടതിന് കാരണം ഇതാണ്.…

Janayugom Online

ഗൂഗിള്‍ സേവനങ്ങള്‍ തടസ്സപ്പെട്ടത് ഇന്ത്യയില്‍ മാത്രമല്ല. ഇന്ത്യയ്ക്ക് പുറമെ മറ്റ് ഏതാനും രാജ്യങ്ങളിലും ഏകദേശം ഒരു മണിക്കൂറോളം പ്രവർത്തനം നിലച്ചു. ഇന്ന് 4.56 ഓടെയാണ് ഗൂഗിളിന്റെ യൂട്യൂബ്, ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ് തുടങ്ങിയവ തുറക്കുന്നതില്‍ തടസം നേരിട്ടത്. എന്നാല്‍ ഇത് ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെ എല്ലാ കോണുകളിലും ഈ തടസം നേരിട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാകുന്നു. ഒരു മണിക്കൂറിനു ശേഷം ഇതിലെ തടസങ്ങള്‍ മാറുകയും ചെയ്തിരുന്നു. ഇന്ത്യയ്ക്ക് പുറമെ മറ്റ് ഏതാനും രാജ്യങ്ങളിലും ഏകദേശം ഒരു മണിക്കൂറോളം പ്രവർത്തനം നിലച്ചു.

ലോകത്താകമാനം ഞങ്ങളുടെ സേവനങ്ങള്‍ തടസ്സപ്പെട്ടതായി അറിയുന്നു. ഉടന്‍തന്നെ പ്രശ്നങ്ങള്‍ പരിഹരിച്ച് തിരിച്ചുവരാമെന്ന് യൂട്യൂബ് അധികൃതര്‍ പ്രതികരിച്ചിട്ടുണ്ട്. സെര്‍വറുകള്‍ പ്രവര്‍ത്തന രഹിതമായതാണ് കാരണമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. ലോഗിൻ ഓതന്റിക്കേഷൻ വിഭാഗത്തിലാണ് പ്രശ്നം നേരിട്ടതെന്നാണ് സൂചന. ‘പ്രവര്‍ത്തന രഹിതം’ എന്ന സന്ദേശമാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്. ഗൂഗിൾ സെർച്ച് സേവനങ്ങള്‍ കാര്യമായി തടസ്സപ്പെട്ടില്ല. എന്നാൽ ലോഗിൻ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന യൂട്യൂബ് സേവനങ്ങളെ തകരാർ പ്രതികൂലമായി ബാധിച്ചു.

Eng­lish sum­ma­ry; gmail strikes

You may also like this video;