July 2, 2022 Saturday

Latest News

July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022

ഗോഎയറിന്റെ കണ്ണൂര്‍-ദമ്മാം സര്‍വീസ് 19ന് ആരംഭിക്കും

Janayugom Webdesk
December 17, 2019

കൊച്ചി: ഗോഎയറിന്റെ കണ്ണൂര്‍-ദമ്മാം സര്‍വീസ് ഡിസം. 19‑ന് ആരംഭിക്കും; 18,981 രൂപ റിട്ടേണ്‍ നിരക്കില്‍ ബുക്കിംഗ് ആരംഭിച്ചു
സൗദി അറേബ്യയിലേയ്ക്കുള്ള ഗോഎയറിന്റെ ആദ്യ സര്‍വീസാണിത്. കമ്പനിയുടെ ഗള്‍ഫിലേയ്ക്കുള്ള അഞ്ചാമത്തേതും അന്താരാഷ്ട്ര റൂട്ടിലെ ഒമ്പതാമത്തേതും ഡെസ്റ്റിനേഷനുമാണിത്.

തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലായി ആഴ്ചയില്‍ നാലു ദിവസമാണ് കണ്ണൂര്‍-ദമ്മാം-കണ്ണൂര്‍ ഫ്‌ളൈറ്റുകളുണ്ടാവുക. എല്ലാമുള്‍പ്പെട്ട ഉദ്ഘാടന ഓഫറായി റിട്ടേണ്‍ ടിക്കറ്റിന് 18,981 രൂപയാണ് ഗോഎയര്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരക്ക്.

14 മാസത്തിനുള്ളില്‍ 9-ാമത്തെ ഡെസ്റ്റിനേഷന്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് ഇതോടെ തങ്ങള്‍ അന്താരാഷ്ട്ര നെറ്റ് വര്‍ക്കില്‍ തങ്ങളുടെ നില സുസ്ഥാപിതമാക്കുകയാണെന്ന് ഗോഎയര്‍ മാനേജിംഗ് ഡയറക്ടര്‍ ജേഹ് വാഡിയ പറഞ്ഞു. ദമ്മാം ഫ്‌ളെറ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കണ്ണൂര്‍ അന്താരാഷ്ട വിമാനത്താവളത്തില്‍ നിന്നുള്ള നാലാമത് അന്താരാഷ്ട്ര സര്‍വീസാണിത്. ഈ സര്‍വീസ് ആരംഭിക്കുന്നതില്‍ കണ്ണൂര്‍ വിമാനത്താവള അധികൃതര്‍, എയര്‍പോര്‍ട്ട് അതോറിറ്റി, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എന്നിവരില്‍ നിന്നു ലഭിച്ച പിന്തുണയ്ക്ക് കൃതജ്ഞത അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദമ്മാമില്‍ ജോലിയും ബിസിനസും ചെയ്യുന്നവര്‍ക്ക് പുതിയ സര്‍വീസ് ഏറെ പ്രയോജനപ്പെടുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ സമയത്താണ് കണ്ണൂരില്‍ നിന്നുള്ള ദമ്മാം ഫ്‌ളൈറ്റുകള്‍. ജി8 59 ഫ്‌ളൈറ്റ് കണ്ണൂരില്‍ നിന്ന് 6–30ന് പുറപ്പെട്ട് ദമ്മാമില്‍ 8–55ന് എത്തിച്ചേരും. ജി8 60 ദമ്മാമില്‍ നിന്ന് 9–55ന് പുറപ്പെട്ട് കണ്ണൂരില്‍ വൈകീട്ട് 5 മണിക്കും എത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.