പ്രധാനമന്ത്രി മോഡിക്കെതിരെ ട്വിറ്ററില്‍ ട്രെന്റിംഗായി ക്യംപായ്ൻ. GOBACKCOWARDMODI എന്ന ഹാഷ്ടാഗാണ് മോഡിക്കെതിരെ ട്വിറ്ററില്‍ ട്രെന്റിംഗായി തുടരുന്നത്. മോഡിയുടെ ചെനൈ സന്ദര്‍ശനത്തോട് അനുബന്ധിച്ചായിരുന്നു ഗോ ബാക്ക് ഹാഷ്ടാഗ് ട്രെന്റിംഗായത്.
മോഡി എത്ര തവണ ചെനൈയില്‍ വന്നാലും ചെനൈ നിങ്ങളെ സ്വീകരിക്കാൻ പോകുന്നില്ലെന്നാണ് !രു ട്വിറ്റര്‍ ഉപയോക്താവിന്റെ ട്വീറ്റ്. പെരിയാറിന്റെ മണ്ണില്‍ നിങ്ങളുടെ ഫാസിസ്റ്റ്, ഇസ്ലാമോഫോബിക്, വര്‍ഗീയ, കര്‍ഷക വിരുദ്ധ, സ്ത്രീ വിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ സാന്നിധ്യം ആവശ്യമില്ല എന്നാണ് മറ്റൊരു ട്വീറ്റ്.തമിഴ്നാടിന് തലച്ചോറും നട്ടെല്ലുമുണ്ട് എന്നാണ് മറ്റൊരു ഉപയോക്താവിന്റെ ട്വീറ്റ്.
ഫെബ്രുവരി 14 നാണ് മോഡി ചെന്നൈ സന്ദര്‍ശിക്കുന്നത്. തമിഴ് നാട്ടില്‍ നിര്‍ണായകമായ രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ സന്ദര്‍ശനം മോഡിയുടെ തമിഴ്നാട് സന്ദര്‍ശനം തെരഞ്ഞെടുപ്പില്‍ അനുകൂല ഫലം ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
ENGLISH SUMMARY: GO BACK MODI HASHTAG