October 4, 2022 Tuesday

ഗോ ഫസ്റ്റ് വിമാനം അടിയന്തരമായി ഇറക്കി

Janayugom Webdesk
കോയമ്പത്തൂര്‍
August 12, 2022 9:58 pm

92 യാത്രക്കാരുമായി ബംഗളുരുവില്‍ നിന്ന് മാലിദ്വീപിലെ മാലെയിലേക്ക് പറന്ന ഗോ ഫസ്റ്റ് വിമാനം, പുക അലാറം തകരാറിലായതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ അടിയന്തരമായി ഇറക്കി. ബംഗളുരുവില്‍ നിന്ന് പറന്നുയര്‍ന്ന് ഒരു മണിക്കൂറിന് ശേഷം അലാറം മുഴങ്ങുകയായിരുന്നു. തുടര്‍ന്ന് പൈലറ്റ് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്ങിന് അനുമതി തേടി. ഉച്ചയ്ക്ക് 12.57ന് വിമാനം സുരക്ഷിതമായി വിമാനത്താവളത്തില്‍ ഇറക്കി.

എന്നാല്‍ വിമാനത്തില്‍ തീപിടിച്ചതിന്റെ ലക്ഷണങ്ങളൊന്നും പരിശോധനയില്‍ കണ്ടെത്തിയില്ല, ഗോ ഫസ്റ്റ്, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് വിമാനങ്ങള്‍ക്ക് അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ ആശങ്കയ്ക്ക് ഇടനല്‍കുകയാണ്. അടുത്തിടെ നിരവധി വിമാനങ്ങള്‍ക്ക് അടിയന്തര ലാന്‍ഡിങ് വേണ്ടിവന്നിരുന്നു.

Eng­lish Sum­ma­ry: Go First flight makes emer­gency land­ing in Coimbatore
You may also like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.