അസഹിഷ്ണുത തോന്നുന്നുവെങ്കിൽ പാകിസ്ഥാനിലേയ്ക്ക് പോകണമെന്ന് ബിജെപി എം പി. പ്രശസ്ത കവി മുനാവർ റാണയുടെ മകളും സിഎഎ വിരുദ്ധ പ്രതിഷേധകയുമായ സൗമ്യ റാണയോടാണ് ബിജെപി എംപി സതീഷ് ഗൗതം പാകിസ്ഥാനോട് പോകാൻ ആവശ്യപ്പെട്ടത്. ഇന്ത്യയിൽ നിൽക്കുന്നതിൽ അസഹിഷ്ണുത തോന്നുന്നുവെങ്കിൽ പാകിസ്ഥാനിൽ പോകണമെന്നും, അതിന് ധാരാളം വഴികളുണ്ടെന്നും എംപി സതീഷ് ഗൗതം പറഞ്ഞു. ഇന്ത്യയിൽ താമസിച്ചുകൊണ്ടുതന്നെ രാജ്യത്തിനെതിരെ പറയാൻ ഇവിടെ മാത്രമെ കഴിയൂവെന്നും സതീഷ് ഗൗതം പറഞ്ഞു. ഇന്ത്യയിലെ ജീവിതാന്തരീക്ഷം തന്നെ മാറിപ്പോയയതായും മാത്സര്യത്തിന്റെയും അസഹിഷ്ണുതയുടേയും നാടായി ഇന്ത്യ മാറിയെന്നും സൗമ്യ പ്രതിഷേധത്തിനിടെ പ്രസ്താവിച്ചിരുന്നു. മുനാവറിന്റെ രണ്ട് പെൺമക്കളും പൗരത്വ ഭേദഗതി നിയമത്തിനെയുള്ള പ്രതിഷേധത്തിൽ സജീവമാണ്. ലഖ്നൗവിൽ പ്രതിഷേധിച്ചതിനിടെ നിരോധനാജ്ഞ ലംഘിച്ചെന്നാരോപിച്ച് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ENGLISH SUMMARY: Go to Pakistan says BJP MP
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.