December 3, 2022 Saturday

Related news

October 31, 2022
October 7, 2022
September 20, 2022
August 9, 2022
July 16, 2022
February 7, 2022
January 29, 2022
January 27, 2022
December 16, 2021
September 27, 2021

പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായ സംഭവം: പീഡനത്തിനിരയായത് പെണ്‍കുട്ടികള്‍ രാത്രി പുറത്തിറങ്ങിയതുകൊണ്ടെന്ന് ഗോവ മുഖ്യമന്ത്രി

Janayugom Webdesk
പനാജി
August 1, 2021 4:31 pm

ഗോവയില്‍ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികൾ ബലാത്സംഗത്തിനിരയായ സംഭവത്തിൽ വിവാദ പരാമർശവുമായി ഗോവ മുഖ്യമന്ത്രി. നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനങ്ങൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയൊക്കെ രാത്രി പുറത്തുവിടുന്നത് ന്യായീകരിക്കാനാകില്ലെന്നാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞത്. കുട്ടികളെ ഇത്തരം സംഭവങ്ങളില്‍പ്പെടാതെ സംരക്ഷിക്കേണ്ടത് മാതാപിതാക്കളാണെന്നും പ്രമോദ് സാവന്ത് പറഞ്ഞു.

ഈ പ്രസ്താവന വിവാദത്തിലായതോടെ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. ബിജെപിയുടെ ഭരണത്തിൽ ഗോവയിൽ പ്രതിസന്ധി വർധിച്ചതായും പ്രതിപക്ഷം ആരോപിച്ചു.

ദിവസങ്ങൾക്കു മുൻപാണ് പനാജിക്കടുത്തുള്ള ബെനോലിം ബീച്ചിൽ രാത്രി സുഹൃത്തുക്കൾക്കൊപ്പം ഇരുന്ന 14 വയസായ പെൺകുട്ടികളെ പൊലിസുകാരെന്ന വ്യാജേനയെത്തിയ സംഘം ബലാത്സംഗം ചെയ്തത്.

Eng­lish Sum­ma­ry: Goa CMs con­tro­ver­sial state­ment on woman raping

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.