Tuesday
17 Sep 2019

പനാജി നിയമസഭാ സീറ്റില്‍ ബിജെപിക്ക് തിരിച്ചടി

By: Web Desk | Thursday 23 May 2019 7:26 PM IST


പനാജി: ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന പനാജി നിയമസഭാ സീറ്റില്‍ ബിജെപിക്ക് തിരിച്ചടി. 25 വര്‍ഷമായി ബിജെപി വിജയിച്ചിരുന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റം നടത്തുകയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അറ്റനാസിയോ മൊണ്‍സറേറ്റ് ബിജെപിയുടെ സിദ്ധാര്‍ത്ഥ് കുന്‍സാലിനേക്കറിനെക്കാള്‍ 1758 വോട്ടുകള്‍ക്കാണ് നിലവില്‍ മുന്നില്‍ നില്‍ക്കുന്നത്. ആംആദ്മി സ്ഥാനാര്‍ഥി വാല്‍മീകി നായക്, ഗോവ സുരക്ഷ മഞ്ച് സ്ഥാനാര്‍ഥി സുഭാഷ് വലിങ്കര്‍ എന്നിവരായിരുന്നു ഇവിടെ മറ്റ് പ്രധാന സ്ഥാനാര്‍ഥികള്‍.

Related News