11 February 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 9, 2025
February 8, 2025
February 6, 2025
February 4, 2025
February 3, 2025
January 29, 2025
January 28, 2025
January 24, 2025
January 23, 2025
January 21, 2025

ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം; മലയാളത്തിൽ നിന്ന് രണ്ട് ചിത്രങ്ങള്‍ ഇടം നേടി

Janayugom Webdesk
പനാജി
November 6, 2021 4:28 pm

ഗോവയിൽ നടക്കുന്ന 52ാം മത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദർശിപ്പിക്കുന്ന ഇന്ത്യൻ പനോരമ വിഭാഗത്തിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇന്ത്യൻ പനോരമ വിഭാഗത്തിൽ മലയാളത്തിൽ നിന്ന് രണ്ട് ചിത്രങ്ങളാണ് ഇടം നേടിയത്. ജയരാജ് സംവിധാനം ചെയ്ത ‘നിറയെ തത്തകളുള്ള മരവും’ രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ‘സണ്ണി‘യും ആണ് നേട്ടം കൈവരിച്ചത്. മലയാളിയായ ആനന്ദ് നാരായണൻ മഹാദേവ് ഒരുക്കിയ ബിറ്റർ സ്വീറ്റ് എന്ന മറാട്ടി ചിത്രവും പട്ടികയിലുണ്ട്.

ആകെ അഞ്ച് മറാഠി ചിത്രങ്ങളും ബംഗാളി, കന്നഡ ഭാഷകളിൽ നിന്ന് നാല് ചിത്രങ്ങളുമാണ് ഇടം നേടിയത്. സംസ്കൃത വിഭാഗത്തിൽ മലയാളി യുവാ സംവിധായകനും ഛായാഗ്രാഹകനും കൂടിയായ യദു വിജയകൃഷ്ണൻ സംവിധാനം ചെയ്ത ‘ഭഗവദജ്ജുകം’ ഉൾപ്പെടെ 25 ഫീച്ചർ സിനിമകളാണ് പ്രദർശിപ്പിക്കുക. ചലച്ചിത്രകാരനും നടനുമായ എസ് വി രാജേന്ദ്രസിങ് ബാബു അധ്യക്ഷനായ സമിതിയാണ് പനോരമ ചിത്രങ്ങൾ തെരഞ്ഞെടുത്തത്.

Eng­lish sum­ma­ry: Goa Inter­na­tion­al Film Fes­ti­val; Two films from Malay­alam got space

You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 11, 2025
February 11, 2025
February 11, 2025
February 10, 2025
February 10, 2025
February 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.