മൂടൽ മഞ്ഞ് കാഴ്ചമറച്ചതിനെ തുടർന്ന് വിമാനം ഇറങ്ങിയത് പുൽമേട്ടിൽ. 146 യാത്രക്കാരുമായി പറന്ന ഗോ എയർ വിമാനമാണ് പുൽമേട്ടിൽ ലാൻഡ് ചെയ്തത്.തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്.
നാഗ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. ബെംഗളൂരു വിമാനത്താവളത്തിൽ റൺവേയ്ക്ക് കഷ്ടിച്ച് അമ്പതടി മുകളിൽവെച്ച് പൈലറ്റിനും സഹപൈലറ്റിനും മൂടൽമഞ്ഞുമൂലം കാഴ്ച അവ്യക്തമായി. തുടർന്ന് അവ്യക്തമായ റണ്‍വേയില്‍ തന്നെ വിമാനം ഇറക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പൈലറ്റുമാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് റണ്‍വേയുടെ ഇടതുവശത്തുള്ള പുല്‍ത്തകിടിയിലേക്കാണ് വിമാനം നിലംതൊട്ടത്.
അതേസമയം വിമാനം പുല്ലിലിറക്കിയ സംഭവത്തിൽ രണ്ടു പൈലറ്റുമാരെയും സസ്പെന്‍ഡ് ചെയ്തു. പൈലറ്റിന് ആറ് മാസത്തേയ്ക്കും കോ-പൈലറ്റിന് മൂന്ന് മാസത്തേയ്ക്കുമാണ് സസ്ഷപെൻഷനെന്ന് ഡയറക്ടറേറ്റ് ജനറൽ സിവിൽ ഏവിയേഷൻ(ഡിജിസിഎ) അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.