16 April 2024, Tuesday

Related news

April 13, 2024
April 13, 2024
April 3, 2024
March 22, 2024
March 18, 2024
February 11, 2024
January 30, 2024
January 1, 2024
December 27, 2023
December 16, 2023

മകളെ പീഡിപ്പിക്കാൻ കൂട്ടു നിന്നു: മാതാവും ആള്‍ദൈവവും അറസ്റ്റില്‍

Janayugom Webdesk
താനെ
September 21, 2021 1:38 pm

മരിച്ചുപോയ അമ്മാവന്റെ ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 16കാരിയെ ബലാത്സംഗം ചെയ്​ത സ്വയം പ്രഖ്യാപിത ആൾദൈവം അറസ്​റ്റിൽ. കുറ്റകൃത്യത്തിന്​ ആൾദൈവത്തിനെ സഹായിച്ച പെൺകുട്ടിയുടെ മാതാവിനെയും പൊലീസ്​ അറസ്റ്റ്​ ചെയ്​തു. മഹാരാഷ്​ട്ര താനെയിലെ ഭീവണ്ഡിയിലാണ്​ സംഭവം. നാർപോളി പൊലീസ്​ സ്​റ്റേഷനിൽ പെൺകുട്ടി പരാതി നൽകിയതിന് പിന്നാലെയാണ് അറസ്റ്റ്.

 


ഇതുകൂടി വായിക്കുക: ആള്‍ദൈവം വിരേന്ദര്‍ ദേവ് ദീക്ഷിതിനെതിരേ റെഡ്‌കോര്‍ണര്‍ നോട്ടീസ്


 

പെൺകുട്ടിക്ക്​ അതികഠിനമായ കഴുത്തുവേദന അനുഭവപ്പെട്ടിരുന്നു. എന്നാൽ ഈ രോഗം മരിച്ചുപോയ അമ്മാവന്റെ ബാധ കയറിയതിനാലാണെന്നും ശരീരത്തിൽനിന്ന്​ അമ്മാവനെ ഒഴിപ്പിച്ചാൽ മാത്രമേ അസുഖം ഭേദമാകുവെന്നും ആൾദൈവം കു​ടുംബത്തെ വിശ്വസിപ്പിച്ചു.

 


ഇതുകൂടി വായിക്കുക: ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; പ്രതിയുടെ മൃതദേഹം റെയില്‍വേ പാളത്തില്‍


 

തുടർന്ന് ​16 കാരിയെ വനത്തിലെത്തിച്ച്​ ആൾദൈവം ബലാത്സംഗം ചെയ്യുകയുമായിരുന്നു. അമ്മയാണ്​ തന്നെ വനത്തിലെത്തിച്ചതെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ഇരുവർക്കുമെതിരെ പോക്​സോ വകുപ്പു​കൾ ചുമത്തി പൊലീസ് കേസെടുത്തു.

Eng­lish sum­ma­ry: God­man and moth­er arrest­ed for rap­ing 16-year-old girl

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.