ഗുഡ്നൈറ്റ് നാച്ചുറല്‍ നീം അഗര്‍ബത്തിയുമായി ഗോദ്റെജ്

Web Desk
Posted on June 14, 2019, 6:08 pm

കൊച്ചി: ഗോദ്റെജ് 100 ശതമാനം പ്രകൃതിദത്തമായി നിര്‍മ്മിച്ച ഗുഡ്നൈറ്റ് നാച്ചുറല്‍ നീം അഗര്‍ബത്തി വിപണിയിലെത്തിച്ചു. വേപ്പ്, മഞ്ഞള്‍ എന്നിവ പ്രധാന ചേരുവയായ ഈ ഉല്‍പ്പന്നം ഫലപ്രദമായ ഒരു കൊതുകുനിവാരണി കൂടിയാണെന്ന് കമ്പനി അവകാശപ്പെട്ടു .
എളുപ്പത്തില്‍ പടര്‍ന്നു പിടിക്കുന്ന രോഗങ്ങളായ മലേറിയ, ഡെങ്കി, ചിക്കന്‍ഗുനിയ തുടങ്ങിയവ കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. നാഷണല്‍ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ കണക്കുകള്‍ പ്രകാരം 2018 ല്‍ കേരളത്തില്‍ 3933 ഡെങ്കി കേസുകളും 908 മലേറിയ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . ഇത്തരത്തിലുള്ള രോഗങ്ങളില്‍ നിന്നും രാജ്യത്തെ ഓരോ പൗരന്മാരെയും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗുഡ്നൈറ്റ് പുതിയ ഉത്പങ്ങള്‍ വിപണിയിലെത്തിക്കുത്.
ഹോം ഇന്‍സെക്ടിസൈഡ് വിഭാഗത്തില്‍ നവീനമായ ഉത്പങ്ങള്‍ വിപണിയിലെത്തിക്കാന്‍ ഗുഡ്നൈറ്റ് ബ്രാന്‍ഡിന് എന്നും കഴിഞ്ഞിട്ടുണ്ടെന്ന് ഗോദ്റെജ് കസ്യൂമര്‍ പ്രോഡക്റ്റ്സ് ലിമിറ്റഡ് കാറ്റഗറി ഹെഡ് സോമശ്രീ ബോസ് അശ്വതി പറഞ്ഞു. ഗുഡ്നൈറ്റ് ഫാസ്റ്റ് കാര്‍ഡ്, പവര്‍ ചിപ്പ് എന്നിവ അവയില്‍ ചിലതാണ്.
ചോദ്യം ചെയ്യപ്പെടേണ്ടതായുള്ള ചേരുവകളുമായി നിരവധി നിയമവിധേയമല്ലാത്ത അഗര്‍ബത്തികള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്. ഗുഡ്നൈറ്റ് നാച്ചുറല്‍ നീം അഗര്‍ബത്തി ഇവയില്‍ നിന്നും വ്യത്യസ്തവും മഞ്ഞള്‍, വേപ്പ് തുടങ്ങിയ 100 ശതമാനം പ്രകൃതിദത്തമായ ചേരുവകളോടെ നിര്‍മ്മിക്കുന്നതുമാണ്. മറ്റ് ചന്ദനത്തിരികള്‍ 20 മുതല്‍ 30 മിനിറ്റിനുള്ളില്‍ കത്തിത്തീരുമ്പോള്‍ ഗുഡ്നൈറ്റ് നാച്ചുറല്‍ നീം അഗര്‍ബത്തി മൂന്നു മണിക്കൂര്‍ കൊണ്ടാണ് കത്തിത്തീരുത്. 10 ചന്ദനത്തിരികള്‍ അടങ്ങുന്ന ഒരു പാക്കിന് 15 രൂപയാണ് വില.