ഓണത്തിന് 200 കോടി രൂപയുടെ വില്‍പന ലക്ഷ്യമിട്ട് ഗോദ്‌റെജ് അപ്ലയന്‍സസ്

Web Desk
Posted on July 11, 2018, 5:20 pm

കൊച്ചി: മലയാളികളുടെ ദേശീയോല്‍സവത്തെ വരവേല്‍ക്കാന്‍ വന്‍ ഓഫറുകളുമായി രാജ്യത്തെ മുന്‍നിര ഗൃഹോപകരണ നിര്‍മ്മാതാക്കളായ ഗോദ്‌റെജ് അപ്ലയന്‍സസ്. ഏറ്റവും നവീന സാങ്കേതിക വിദ്യകള്‍ അടിസ്ഥാനമാക്കിയുള്ള വാഷിംഗ് മെഷീന്‍, റഫ്രിജറേറ്ററുകള്‍, മൈക്രോവേവ് ഓവനുകള്‍, ചെസ്റ്റ് ഫ്രീസറുകള്‍ എന്നീ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ ഓണത്തോടനുബന്ധിച്ച് ഗോദ്‌റെജ് അപ്ലയന്‍സസ് പുറത്തിറക്കുന്നു. ഓണത്തിന് 200 കോടി രൂപയുടെ വില്‍പനയാണ് കേരളത്തില്‍ നിന്നും ഗോദ്‌റെജ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പനയില്‍ 30 ശതമാനം വര്‍ദ്ധനയാണ് പ്രതീക്ഷിക്കുന്നത്. നിരവധി ആകര്‍ഷകമായ ഓഫറുകളും ഗോദ്‌റെജ് പ്രഖ്യാപിച്ചിട്ടുണ്ട്. 1 ലക്ഷം രൂപ വില മതിക്കുന്ന സ്വര്‍ണം ഉള്‍പ്പെടെയാണ് സമ്മാനപദ്ധതികള്‍ അവതരിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കൂടുതല്‍ മൂല്യമുള്ള ഓഫറുകള്‍ നല്‍കുന്നതിനാണ് ഗോദ്‌റെജ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഗോദ്‌റെജിന്‍റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തികൊണ്ട് പ്രീമിയം സബ്ബ്ബ്രാന്റായ ഗോദ്‌റെജ് എന്‍എക്‌സ്ഡബ്ല്യുവില്‍ പുതിയൊരു റഫ്രിജറേറ്റര്‍ കൂടി അവതരിപ്പിക്കുകയാണ് ഗോദ്‌റെജ്. റഫ്രിജറേറ്ററിന്റെ അടി ‘ഭാഗത്തും ഫ്രീസറുള്ളതും കൂടുതല്‍ സ്ഥല സൗകര്യവുമുള്ള ബോട്ടം മൗണ്ടഡ് റഫ്രിജറേറ്ററായ ഇതിന് ഇന്‍വര്‍ട്ടര്‍ കംപ്രസറാണ് കരുത്ത് പകരുന്നത്. ഗ്ലാസ് പതിച്ച ഡോര്‍ സഹിതമെത്തുന്ന റഫ്രിജറേറ്ററിന് മനോഹരമായ ഡിസൈനാണ് ഗോദ്‌റെജ് നല്‍കിയിരിക്കുന്നത്.

മൈക്രോവേവ് ഓവന്‍ വിപണിയില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ‘ഭാഗമായി 11 മൈക്രോവേവ് ഓവനുകള്‍ കൂടി ഗോദ്‌റെജ് പുറത്തിറക്കിയിട്ടുണ്ട്. ഹെല്‍ത്ത് ഫ്രൈ, ഹെല്‍ത്തി ബ്രെഡ് ബാസ്‌കറ്റ്, ഹെല്‍ത്തി ഇന്ത്യന്‍ തഡ്ക്ക എന്നിങ്ങനെ ആരോഗ്യകരമായ പാചകത്തിന് വഴിയൊരുക്കുകയാണ് പുതിയ മൈക്രോവേവ് ഓവനുകളിലൂടെ ഗോദ്‌റെജ് ലക്ഷ്യമിടുന്നത്.

ഫുള്ളി ഓട്ടോമാറ്റിക്ക് ടോപ്പ് ലോഡിലുള്ള പുതിയ അല്ല്യൂര്‍ സീരീസ് ആണ് വാഷിംഗ് മെഷീന്‍ വിഭാഗത്തില്‍ പുറത്തിറക്കിയിരിക്കുന്നത്. റോളര്‍ കോസ്റ്റര്‍ വാഷ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. മൂന്ന് വ്യത്യസ്ത തരത്തില്‍ പെട്ട റോളര്‍കോസ്റ്റര്‍ സാങ്കേതിക വിദ്യയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അക്വാജെറ്റ് പള്‍സേറ്റര്‍, ഗ്രാവിറ്റി ഡ്രം കാന്റൂര്‍ ഡിസൈന്‍, കാസ്‌കേഡിംഗ് വാട്ടര്‍ഫാള്‍ ഇഫക്ട് എന്നിവ തുണിയിലെ കറകള്‍ നീക്കാന്‍ സഹായിക്കുന്നു. സാധാരണ വസ്ത്രം അലക്കുന്നതിനേക്കാള്‍ 44 ലിറ്റര്‍ കുറച്ചു വെള്ളം മാത്രമേ ഈ വാഷിംഗ് മെഷീന് ആവശ്യമുള്ളൂ. ഇതിലുള്ള ഇകോ മോഡ് ആണ് ജല ഉപയോഗം കുറക്കാന്‍ സഹായിക്കുന്നത്. ഫ്‌ളക്‌സി വാഷ് സംവിധാനം കസ്റ്റമൈസ്ഡ് വാഷിംഗിനും സഹായിക്കുന്നു. വാഷിംഗ് മെഷീനിലെ കണ്‍ട്രോള്‍ പാനല്‍ പൂര്‍ണമായും വാട്ടര്‍ റെസിസ്റ്റന്റാണ്.

ചെസ്റ്റ് ഫ്രീസര്‍ വിപണിയിലേക്ക് പുതിയ ഉല്‍പ്പന്നം കൂടി ഗോദ്‌റെജ് അവതരിപ്പിക്കുകയാണ്. ഫ്രീസര്‍ — കൂളര്‍ കണ്‍വെര്‍ട്ട് ‘ ആണ് ഗോദ്‌റെജിന്റെ പുതിയ ചെസ്റ്റ് ഫ്രീസര്‍. ഫ്രീസറില്‍ നിന്ന് കൂളറിലേക്കും, തിരിച്ചും സ്വിച്ച് ചെയ്യാനുള്ള സംവിധാനം ഇതിലുണ്ട്. ഗോദ്‌റെജിന്റെ എല്ലാ ചെസ്റ്റ് ഫ്രീസര്‍ മോഡലുകളും ഏറ്റവും കുറച്ച് വൈദ്യുതി മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതാണ്. പരമാവധി തണുപ്പും 40 ശതമാനം അധികം ഊര്‍ജ്ജ സംരക്ഷണവും ഗോദ്‌റെജ് ചെസ്റ്റ് ഫ്രീസറുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇത്തരത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 5000 രൂപ വരെ മൂല്യമുള്ള വൈദ്യുതി ലാഭിക്കാം. ഞ290, ഞ600മ എന്നിവ രാജ്യത്തെ ഏറ്റവും അധികം പ്രകൃതി സൗഹൃദമായ ചെസ്റ്റ് ഫ്രീസറുകള്‍ കൂടിയാണ്. ഓസോണിനെ ബാധിക്കുന്ന ഒന്നും ഇവ പുറത്തുവിടുന്നില്ല. അത് വഴി ആഗോള താപനത്തിന് ഈ ചെസ്റ്റ് ഫ്രീസറുകള്‍ ആക്കം കൂട്ടുന്നുമില്ല.

പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതിലൂടെ സാങ്കേതിക വിദ്യയുടെ പുനര്‍ നിര്‍വചനത്തിനും പുതിയ പ്രീമിയം ഉല്‍പ്പന്നങ്ങളുടെ നിര ശക്തിപ്പെടുന്നതിനും ഗോദ്‌റെജിന് സാധിച്ചിട്ടുണ്ട്. ഈ ഓണത്തിന് ഗോദ്‌റെജ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിലൂടെ 1 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ നേടാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും. സ്‌ക്രാച്ച്, എസ്എംഎസ് എന്നിവയിലൂടെ ദിവസവും സമ്മാനങ്ങള്‍ ഉണ്ട്.

കേരളം ഗോദ്‌റെജിനെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ള ഒരു വിപണിയാണെന്നും ദീര്‍ഘകാലമായി കേരളത്തിലെ ജനങ്ങളുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നും ഗോദ്‌റെജ് ബിസിനസ് ഹെഡും എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്തി പറഞ്ഞു. ” ഉപഭോക്താക്കളുടെ അഭിരുചി കൃത്യമായി തിരിച്ചറിയാനും അതനുസരിച്ച് അവരുടെ പ്രതീക്ഷകള്‍ നിറവേറ്റാനും സാധിക്കുന്നതില്‍ സന്തോഷമുണ്ട്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ ഡിസൈന്‍ ചെയ്യാനും അവ നല്‍കാനും അതേ സമയം അത് പ്രകൃതി സൗഹൃദമായിരിക്കാനും ശ്രമിക്കുന്നു. ഉല്‍സവ സീസണ് തുടക്കം കുറിക്കുന്നു എന്ന നിലക്ക് പുതിയ ഉല്‍പ്പന്നങ്ങളിലൂടെയും ഓഫറുകളിലൂടെയും ഇത്തവണത്തെ ഓണം കൂടുതലായി ആഘോഷിക്കാനുള്ള അവസരമൊരുക്കുകയാണ് ഗോദ്‌റെജ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോദ്‌റെജിനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ വരുമാനത്തില്‍ കേരളത്തിന്റെ സംഭാവന വളരെ വലുതാണെന്നും കേരളം ഗോദ്‌റെജിന്റെ പ്രധാന വിപണിയായി തുടരുകയാണെന്നും ഗോദ്‌റെജ് അപ്ലയന്‍സസ് നാഷണല്‍ സെയില്‍സ് ഹെഡ് സഞ്ജീവ് ജെയിന്‍ പറഞ്ഞു. പുതിയ ഉല്‍പ്പന്നങ്ങളിലൂടെയും ഓഫറുകളിലൂടെയും 30 ശതമാനം അധികം വളര്‍ച്ചയും 200 കോടിയുടെ വില്‍പനയും കേരളത്തില്‍ നിന്ന് നേടാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ ഉടനീളം മോടിയോടെ ഓണം ആഘോഷിക്കുകയാണെന്നും ഇതിന് കൂടുതല്‍ ഉല്‍സവച്ഛായ പകര്‍ന്ന് ഗോദ്‌റെജ് ആകര്‍ഷകമായ ഓഫറുകളും സമ്മാനങ്ങളും നല്‍കുകയാണെന്നും ഗോദ്‌റെജ് അപ്ലയന്‍സസ് സോണല്‍ ബിസിനസ് ഹെഡ് ജുനൈദ് ബാബു പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഓരോ ദിവസവും സ്വര്‍ണ സമ്മാനങ്ങള്‍ നേടാന്‍ അവസരമുണ്ട്. കൂടാതെ മൂല്യമേറിയ ഉല്‍പ്പന്നങ്ങളും സ്വന്തമാക്കാം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തി കഴിഞ്ഞു. ജൂലൈ 15 മുതല്‍ ആഗസ്റ്റ് 30 വരെ കേരളത്തില്‍ മാത്രം ഈ ഓഫറുകള്‍ ലഭിക്കും.