കാഞ്ചിപുരം: മൂര്‍ഖന്‍ പാമ്പിനെ കഴുത്തിലിട്ടും പാല് കൊടുത്തും അദ്ഭുതശക്തിയുണ്ടെന്ന് അവകാശപ്പെട്ടും ആളുകളെ ആകർഷിച്ചിരുന്ന സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ. തമിഴ് നാട്ടിലെ കാഞ്ചീപുരത്ത് നിന്നാണ് കബില എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തത്. പാമ്പിനെ വെച്ച പൂജ ചെയ്ത ദൃശ്യങ്ങള്‍ പുറത്തായതോെട വനം വകുപ്പ് അധികൃതര്‍ വീട്ടിലെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നൂറുകണക്കിനു പേരാണ് ചികില്‍സയ്ക്കും പ്രശ്നപരിഹാരങ്ങൾക്കുമായി കബിലയുടെ വീട്ടിൽ എത്തിയിരുന്നത്. വീട്ടിലെ ക്ഷേത്രത്തിനുള്ളിലെ പ്രതിഷ്ഠയില്‍ പാമ്പിനെ വിട്ടാണ് ആളുകളെ ആകര്‍ഷിക്കുന്നത്. ഇങ്ങനെ കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു പൂജയുടെ ദൃശ്യങ്ങൾ വൻതോതിൽ സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു.
ഇതിനു പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തുകയായിരുന്നു. സംരക്ഷിത വന്യജീവിയായ പാമ്പിനെ വീട്ടില്‍ വളര്‍ത്തിയതിനും പ്രദര്‍ശിപ്പിച്ചതിനുമാണ് കേസ്. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. കബിലയെ കാഞ്ചിപുരം കോടതി പിന്നീട് റിമാന്‍ഡ് ചെയ്തു.
you may also like this video;
കുണ്ഡലിനി മുതല്‍ താന്ത്രിക് സെക്സ് വരെ, നിത്യാനന്ദയുടെ നിഗൂഢ ജീവിതം ഇങ്ങനെയൊക്കെയാണ്
കുണ്ഡലിനി മുതല്‍ താന്ത്രിക് സെക്സ് വരെ, നിത്യാനന്ദ സ്വാമിയുടെ നിഗൂഢ ജീവിതം ഇങ്ങനെയൊക്കെയാണ്
Janayugom Online ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ನವೆಂಬರ್ 23, 2019