ക്വാര്‍ട്ടര്‍ ഫൈനലില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ടോട്ടന്‍ഹാമിന്റെ വിജയം. ടോട്ടന്‍ഹാമിനായി ഡൊമനിക് സോളങ്കെ ഇരട്ടഗോളുകള്‍ നേടി.
15-ാം മിനിറ്റില്‍ സോളങ്കെ നേടിയ ഗോളില്‍ ടോട്ടന്‍ഹാം ആദ്യപകുതിയില്‍ മുന്നിട്ടുനിന്നു. മറ്റ് ആറ് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. രണ്ടാം പകുതി തുടങ്ങി തൊട്ടടുത്ത മിനിറ്റില്‍ തന്നെ ടോട്ടന്‍ഹാം ലീഡ് ഇരട്ടിയാക്കി. ഡെജന്‍ കുലുസേവ്സ്കിയാണ് സ്കോറര്‍. 54-ാം മിനിറ്റില്‍ ടോട്ടന്‍ഹാം വീണ്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വലകുലുക്കി. സോളങ്കെയാണ് ഗോള്‍ നേടിയത്. ഇതോടെ സ്കോര്‍ 3–0 ആയി.
എന്നാല്‍ 63-ാം മിനിറ്റില്‍ ജോഷ്വ സിറിക്സിയും 70-ാം മിനിറ്റില്‍ അമഡ് ഡയാലോയും ഗോള്‍ നേടിയതോടെ യുണൈറ്റഡിന് പ്രതീക്ഷ കൈവന്നു. 88-ാം മിനിറ്റില്‍ സണ്‍ ഹ്യൂങ് മിന്‍ വീണ്ടും ഗോള്‍ നേടിയതോടെ യുണൈറ്റഡിന്റെ അക്കൗണ്ടില്‍ നാല് ഗോളുകളായി. ഇഞ്ചുറി സമയത്ത് ജോണി ഇവാന്‍സ് യുണൈറ്റഡിനായി ഗോള്‍ നേടിയെങ്കിലും സമനില കണ്ടെത്താനായില്ല. ഇതോടെ ഇംഗ്ലീഷ് ലീഗ് കപ്പിന്റെ സെമിഫൈനല്‍ ചിത്രം തെളിഞ്ഞു. നേരത്തെ ലിവര്‍പൂള്‍, ആഴ്സണല്‍, ന്യൂകാസില്‍ യുണൈറ്റഡ് എന്നിവര്‍ സെമിഫൈനലില്‍ കടന്നിരുന്നു. സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളാണ് ടോട്ടനത്തിന്റെ എതിരാളികൾ. ആഴ്സണല്‍, ന്യൂകാസിലിനെ നേരിടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.