കളഞ്ഞുകിട്ടിയ ബാഗ് തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി: ബാഗിൽ സൂക്ഷിച്ചിരുന്നത് ആഭരണങ്ങൾ

Web Desk
Posted on May 09, 2018, 9:54 pm
നേമം : വെള്ളായണിയിൽ നഷ്ടപ്പെട്ട നിലയിൽ കണ്ടെത്തിയ 10 പവനോളം സ്വർണ്ണാഭരണങ്ങൾ അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. ഇന്നലെ രാത്രി 10 ന് വെള്ളായണി ജംഗ്ഷനിലെ റോഡരികിൽ നിന്നാണ് വെള്ളായണി ക്ഷേത്രത്തിന് സമീപത്തെ ഓട്ടോ സ്റ്റാന്റ് ഡ്രൈവർ ഊക്കോട് വാറുവിള വീട്ടിൽ ഷിബുവിന് ബാഗ് കിട്ടിയത്. ഉടൻ തന്നെ നേമം പൊലീസ് സ്റ്റേഷനിൽ ബാഗ് എത്തിച്ചു. ബാഗ് പരിശോധിച്ചതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ താമിഴ്നാട് തിരുവള്ളൂർ സ്വദേശിനി ജബായ് ഇവാഞ്ചൽ ആണ് ഉടമയെന്നു മനസ്സിലാക്കി അവരെ വിവരം അറിയിച്ചു. രാത്രിയിൽ 11 ന് തന്നെ പൊലീസ് സ്റ്റേഷനിൽ എത്തിയ ഉടമയ്ക്ക് എസ്.സി.പി.ഒ ജസ്റ്റിൻ, ഡബ്ലു.സി.പി.ഒ വനിത ജോഷ്നി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ആഭരണങ്ങൾ കൈമാറി. ഇവാഞ്ചൽ മാർത്താണ്ഡത്തുള്ള ബന്ധു ഗൃഹത്തിലേയ്ക്ക് പോകുന്ന വഴിയാണ് ബാഗ് നഷ്ടപ്പെട്ടത്.