October 1, 2022 Saturday

കോവിഡ് കാലത്തും സ്വര്‍ണം മികച്ച നിക്ഷേപമായി തുടരുന്നു

Janayugom Webdesk
കൊച്ചി
April 30, 2021 4:32 pm

സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ സ്വര്‍ണ നിക്ഷേപ ആവശ്യകത കുറഞ്ഞു വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്വര്‍ണത്തെ അടിസ്ഥാനമാക്കിയുള്ള കൈമാറ്റ വ്യാപാരം ( എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്‌സ് ‑ഇ.ടി.എഫ് സ് )  മുഖേന ലഭിക്കുന്ന ഉയര്‍ന്ന പലിശ നിരക്കാണ് ഇതിനു  കാരണമെന്നു വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യ പാദത്തില്‍ ആഗോള സ്വര്‍ണ ആവശ്യകത 815 .7 ടണ്ണായിരുന്നു . ഇത് തൊട്ടു മുന്‍പിലത്തെ പാദത്തിലെതിനോട് സമാനമായിരുന്നു . എന്നാല്‍ കഴിഞ്ഞ വര്‍ഷത്തിലെ ഇതേ സമയത്തില്‍ നിന്ന് 23 ശതമാനം കുറവാണു  ഇക്കുറി രേഖപ്പെടുത്തിയത് . ഇ.ടി.എഫ് സ് വ്യാപാരത്തിലേക്ക് 177 .9 ടണ്‍ സ്വര്‍ണം ഒഴുകി .

ഇ.ടി.എഫ് ലേക്കുള്ള ഈ ഒഴുക്കിനിടയിലും സ്വര്‍ണ കട്ടി ക്കും , സ്വര്‍ണ നാണയങ്ങള്‍ക്കും ആവശ്യം ഏറെയായിരുന്നു . ചില്ലറ സ്വര്‍ണ വ്യാപാരം 339 .5 ടണ്ണായി . വര്‍ധിച്ചു വരുന്ന നാണയപ്പെരുപ്പം ഈ കച്ചവടത്തിന് ആക്കം കൂട്ടി . സ്വര്‍ണ ആഭരണങ്ങളുടെ വില്പനയാകട്ടെ കോവിഡ് കാലത്തും 477 .4 ടണ്ണായിരുന്നു . 52 ശതമാനം വാര്‍ഷിക വര്‍ദ്ധനവ് . 2020 ആദ്യ സാമ്പത്തിക പാദത്തിലെ  വില്പന മുരടിപ്പില്‍ നിന്ന് ശക്തമായ വര്‍ദ്ധനവ് .
2020 ഓഗസ്റ്റിലെ വിലയില്‍ നിന്ന് സ്വര്‍ണ വില ഇടിഞ്ഞത് ഉപഭോക്തൃ വര്‍ധനക്ക് ആക്കം കൂട്ടി . ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് തിരിച്ചു വരുന്നതിന്റെ സൂചനയായി ഒന്നാം  പാദത്തില്‍  10 ശതമാനം സ്വര്‍ണ വില കുറയുകയുണ്ടായി . ബാങ്കുകളും സ്വര്‍ണം വാങ്ങിക്കൂട്ടി . ആഗോള സ്വര്‍ണ കരുതല്‍ ശേഖരം 95 .5 ടണ്ണായി വര്‍ദ്ധിച്ചു . ഇത് പക്ഷെ കഴിഞ്ഞ വര്‍ഷം  ഇതേ കാലയളവിലെതിനേക്കാള്‍ 23 ശതമാനം കുറവും , കഴിഞ്ഞ പാദത്തിലേതിനേക്കാള്‍ 20 ശതമാനം കൂടുതലുമാണ് . ഈ കാലത്തു ഹംഗറി വന്‍ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടി (63 ടണ്‍ അധികം ). തുര്‍ക്കി വില്പന നടത്തിയതിനു തുല്യവും . സാങ്കേതിക വിദ്യയില്‍ സ്വര്‍ണം ഉപയോഗിക്കുന്നതിനുള്ള ആവശ്യം 11 ശതമാനമായിരുന്നു . സാങ്കേതിക വിദ്യ മേഖലയില്‍ 81 .1 ടണ്ണായിരുന്നു ആവശ്യകത .

’ ലോക രാജ്യങ്ങള്‍ തിരിച്ചുവരവിന്റെ  പാതയിലാണ് . സാമ്പത്തിക രംഗം സാവധാനം തിരിച്ചു വരുന്നു . ഇത് ആദ്യ പാദത്തില്‍ ഉപഭോക്ത്താക്കളുടെ വിശ്വാസം വര്‍ധിപ്പിച്ചു . സ്വര്‍ണ ആഭരണങ്ങളുടെ വില്പന വര്‍ദ്ധനവ് ഇതാണ് സൂചിപ്പിക്കുന്നത് ‘, വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ സീനിയര്‍ മാര്‍ക്കറ്റ് അനലിസ്റ്റ് ലൂയി സ്ട്രീറ്റ് അഭിപ്രായപ്പെട്ടു . കോവിഡ് തിരിച്ചടിയില്‍ നിന്ന് ആദ്യമായി നിക്ഷേപകര്‍ സ്വര്‍ണത്തില്‍ വിശ്വാസം അര്‍പ്പിച്ചു . 2021 ആദ്യ പാദത്തില്‍ അമേരിക്കയില്‍  പലിശ നിരക്കുകള്‍ കുതിച്ചു കയറി. ഇതിനിടയിലും സ്വര്‍ണം അസ്തിത്വം നിലനിര്‍ത്തി. നാണയപ്പെരുപ്പം വര്‍ധിക്കുമെന്ന ധാരണയില്‍ സ്വര്‍ണം മികച്ച നിക്ഷേപമായി എല്ലാവരും കാണുന്നു . ഈ വര്‍ഷം  ശേഷിക്കുന്ന കാലം നോക്കുമ്പോള്‍ സ്വര്‍ണം കുതിപ്പ് തുടരാനാണ് സാധ്യത , അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish sum­ma­ry: Gold con­tin­ues to be the best invest­ment even dur­ing the covid period

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.