March 23, 2023 Thursday

Related news

February 9, 2023
November 25, 2022
October 28, 2022
October 5, 2022
September 19, 2022
September 12, 2022
June 11, 2022
June 4, 2022
May 23, 2022
May 12, 2022

ഉത്തർപ്രദേശിൽ കണ്ടെത്തിയത് വൻ സ്വർണ നിക്ഷേപം

Janayugom Webdesk
February 21, 2020 6:12 pm

ഉത്തർ പ്രദേശിലെ സോൺപഹാദി, ഹാർഡി എന്നീ സ്ഥലങ്ങളിൽ 3350 ടൺ സ്വർണ നിക്ഷേപം കണ്ടെത്തി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. ഇന്ത്യയുടെ ഗോൾഡ് റിസർവിന്റെ അഞ്ച് മടങ്ങോളം അധികമുള്ള സ്വർണ നിക്ഷേപമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. സോൺപഹാദിയിൽ 2700 ടൺ സ്വർണ നിക്ഷേപവും ഹാർഡിയിൽ 650 ടൺ സ്വർണ നിക്ഷേപമുണ്ടന്നും കണക്കാക്കുന്നു.

സ്വര്‍ണഘനിയുടെ വലിപ്പം അളന്ന് ജിയോടാഗിങ് നടത്തുന്നതിനായി സംസ്ഥാന മൈനിങ് ഡിപ്പാര്‍ട്ട്മെന്റ് നടപടി ആരംഭിച്ചു, ഇതുമായി ബന്ധപ്പെട്ട് മൈനിങ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ഏഴംഗസംഘം വ്യാഴാഴ്ച നിക്ഷേപം കണ്ടെത്തിയ ഇടങ്ങള്‍ സന്ദര്‍ശിച്ചു. പ്രദേശങ്ങളില്‍നിന്നും സ്വര്‍ണം കുഴിച്ചെടുക്കുക താരതമ്യേന എളുപ്പമായിരിക്കും എന്ന് അധികൃതര്‍ വ്യക്തമാക്കി. സര്‍വേ പൂര്‍ത്തിയായ ശേഷം ഖനികള്‍ പാട്ടത്തിന് നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുകതായാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish Sum­ma­ry: gold deposits found uttar pradesh

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.