Web Desk

കരിപ്പൂര്‍

September 07, 2020, 11:38 am

കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട

Janayugom Online

കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട. രണ്ട് വിമാനങ്ങളിലെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നായി 653 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നും ജിദ്ദയിൽ നിന്നെത്തിയ ഒരു യാത്രക്കാരനിൽ നിന്നുമാണ് സ്വർണ്ണം പിടിച്ചെടുത്തത്.

30. 48 ലക്ഷം രൂപ വില വരുന്ന സ്വർണ്ണമാണ് പിടികൂടിയത്. അഡാപ്റ്ററിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ദുബായിൽ നിന്നെത്തിയ ഒരു യാത്രക്കാരനിൽ നിന്നായി 207 ഗ്രാം സ്വർണവും മറ്റൊരാളിൽ നിന്ന് 121 ഗ്രാം വീതവും പിടിച്ചെടുത്തു. സ്പീക്കറിനുള്ളിലും ട്രോളി ബാഗ് ചക്രത്തിനുള്ളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

Eng­lish sum­ma­ry; Gold hunt in Karipur again

you may also like this video;