Web Desk

കണ്ണൂര്‍

January 01, 2021, 8:57 pm

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; 85 ലക്ഷം വില വരുന്ന സ്വര്‍ണം പിടികൂടി

Janayugom Online

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. 85 ലക്ഷം വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ രണ്ട് പേരില്‍ നിന്നായി 1714 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. നാദാപുരം സ്വദേശി ആഷിഖ്, ശ്രീകണ്ഠാപുരം സ്വദേശി ഷബീര്‍ എന്നിവരാണ് പിടിയിലായത്. സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ശ്രീകണ്ഠാപുരം സ്വദേശി ഷബീര്‍ വന്നത്. 53 ലക്ഷം രൂപയോളം വില വരുന്ന1038 ഗ്രാമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. നാദാപുരം സ്വദേശി ആഷിഖ് 32 ലക്ഷം രൂപയിലധികം വില വരുന്ന 676 ഗ്രാം സ്വര്‍ണവുമായി ഇന്‍ഡിഗോ വിമാനത്തിലാണ് എത്തിയത്. കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ എസ് കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

ENGLISH SUMMARY:Gold hunt resumes at Kan­nur airport
You may also like this video