27 March 2024, Wednesday

Related news

March 26, 2024
March 25, 2024
March 24, 2024
March 23, 2024
March 21, 2024
March 20, 2024
March 18, 2024
March 17, 2024
March 17, 2024
March 17, 2024

കരിപ്പൂരിൽ സ്വർണവേട്ട; വിമാന കമ്പനി ജീവനക്കാരൻ പിടിയിൽ

Janayugom Webdesk
കോഴിക്കോട്
July 31, 2022 1:05 pm

കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട. ഒരു കോടിയോളം രൂപ വില വരുന്ന സ്വർണം കടത്താൻ ശ്രമിച്ച വിമാന കമ്പനി ജീവനക്കാരനാണ് കരിപ്പൂരിൽ പിടിയിലായത്. ഇയാളിൽ നിന്നും 2.64 കിലോ സ്വർണ മിശ്രിതമാണ് പിടിച്ചെടുത്തത്.

വിമാന കമ്പനി ഗ്രൗണ്ട് സ്റ്റാഫ് മുഹമ്മദ് ഷമീമാണ് സ്വർണ്ണം ഒളിപ്പിച്ചു കടത്തുമ്പോൾ വിമാനത്താവളത്തിൽ പരിശോധന നടത്തുന്ന സിഐഎസ്എഫിന്റെ പിടിയിലായത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ടാമത്തെ വിമാനക്കമ്പനി ജീവനക്കാരനാണ് സ്വർണ്ണക്കടത്തിന് പിടിയിലായത്.

വിമാനത്തിൽ സ്വർണ്ണവുമായി എത്തിയ യാത്രക്കാരൻ പരിശോധന ഒഴിവാക്കുന്നതിന് വേണ്ടി സ്വർണ്ണം, വിമാനക്കമ്പനി ജീവനക്കാരനായ മുഹമ്മദ് ഷമീമിന് കൈമാറുകയായിരുന്നു. സംശയം തോന്നിയ സിഐഎസ്എഫ് ജീവനക്കാരനെ പരിശോധിച്ചപ്പോഴാണ് സ്വർണ്ണക്കടത്ത് തിരിച്ചറിഞ്ഞത്.

Eng­lish summary;Gold hunt­ing in Karipur; Air­line employ­ee arrested

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.