Web Desk

കൊച്ചി

April 20, 2021, 10:27 pm

കൊച്ചി തുറമുഖത്ത്‌ നിന്ന്‌ ബിസ്‌കറ്റ്‌ രൂപത്തിലാക്കിയ 14.7 കിലോ സ്വർണം പിടികൂടി

Janayugom Online

കൊച്ചി തുറമുഖത്ത്‌ നിന്ന്‌ ഏഴര കോടിയോളം രൂപയുടെ സ്വർണം ഡയറക്‌ടറേറ്റ്‌ ഓഫ്‌ റവന്യു ഇന്റലിജൻസ്‌(ഡിആർഐ) പിടികൂടി. ബിസ്‌കറ്റ്‌ രൂപത്തിലാക്കിയ 14.7 കിലോ സ്വർണമാണ്‌ കണ്ടെടുത്തത്‌‌. കേസിൽ മലപ്പുറം സ്വദേശിയെ ഡിആർഐ കസ്‌റ്റഡിയിലെടുത്തു. ചൊവ്വാഴ്‌ച കൊച്ചി വാർഫിൽ നടത്തിയ പരിശോധനയിലാണ്‌ റഫ്രിജറേറ്ററിനുള്ളിൽ ഒളിപ്പിച്ച 120 സ്വർണ ബിസ്‌ക്കറ്റുകളാണ് കണ്ടെത്തിയത്‌. 

സ്വർണം കണ്ടെത്തിയതിന്‌ പിന്നാലെ മലപ്പുറം, കോഴിക്കോട്‌ ജില്ലകളിൽ ഡിആർഐ പരിശോധന നടത്തി. വിമാനത്താവളങ്ങളിൽ പരിശോന കർശനമാക്കിയതോടെ തുറമുഖം വഴി സ്വർണം കടത്താൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഡിആർഐ പരിശോധന നടത്തിയത്‌. കാർഗോ ഒരാഴ്‌ച മുമ്പ്‌ തുറമുഖത്ത്‌ എത്തിയെന്നാണ്‌ സൂചന. 

ഇത്‌ വാങ്ങാനെത്തിയ മലപ്പുറം സ്വദേശിയാണ്‌ പിടിയിലായത്‌. ഇയാളെ ചോദ്യം ചെയ്‌ത്‌ വരികയാണ്‌. സ്വർണം കടത്താൻ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന്‌ പരിശോധിക്കുമെന്നും കേസിൽ കൂടുതൽ അറസ്‌റ്റ്‌ ഉണ്ടാകുമെന്നും ഡിആർഐ വ്യക്തമാക്കി. പിടിയിലായയാളെ ബുധനാഴ്‌ച എറണാകുളം എസിജെഎം.

eng­lish summary:gold in the form of bis­cuits was seized from Kochi port
you may also like this video