Thursday
12 Dec 2019

കള്ളന്മാരെ പറ്റിക്കാന്‍ വീട്ടമ്മകാട്ടിയ ബുദ്ധി പാരയായി; പോയത് 20 പവൻ

By: Web Desk | Saturday 30 March 2019 2:05 PM IST


കള്ളന്മാരെ പറ്റിക്കാന്‍ വീട്ടമ്മകാട്ടിയ ബുദ്ധി അപാരം,ആക്രിക്കാരന്‍കൊണ്ടുപോയത് 20 പവന്‍.
നേമം. കണ്ണന്മാരെ പറ്റിക്കാന്‍ പഴയബുക്കുകള്‍ക്കിടയില്‍സൂക്ഷിച്ച 20പവന്‍വീട്ടിലെത്തിയ പേപ്പര്‍കച്ചവടക്കാരന്‍ കൊണ്ടുപോയി. അബദ്ധംതിരിച്ചറിഞ്ഞ വീട്ടമ്മ ആക്രിക്കാരനെപാടുപെട്ട് കണ്ടെത്തിയപ്പോള്‍ അതിലും വലിയദുരന്തം, അയാള്‍ കൈമലര്‍ത്തി. സ്വര്‍ണമോ അതു വഴിയിലെവിടെയെങ്കിലും വീണുപോയിരിക്കുമെന്ന് ആക്രിക്കാരൻ . വീട്ടമ്മ വിട്ടില്ല പൊലീസുമായി കടക്കാരനെ ചോദ്യം ചെയ്തു. ഫലം തഥൈവ. താന്‍സ്വര്‍ണം കണ്ടിട്ടില്ല. എന്നാൽ കടയില്‍ നടത്തിയ വിശദമായ പരിശോധനയില്‍ 17പവന്‍ സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തെി. ബാക്കി മൂന്നുപവനുവേണ്ടി പരിശോാധന നടക്കുന്നുണ്ട്. കാരക്കാമണ്ഡപത്ത് കടനടത്തുന്ന തിരുനെല്‍വേലി സ്വദേശി  സുബ്രഹ്മണ്യ(34)നാണ് പിടിയിലായത്.

Related News