കൊല്‍ക്കത്ത: പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെ ബിരുദദാനച്ചടങ്ങില്‍ പൗരത്വ നിയമത്തിന്റെ കോപ്പി കീറിയെറിഞ്ഞ് ഗോൾഡ് മെഡലിസ്റ്റിന്റെ പ്രതിഷേധം. കൊല്‍ക്കത്തയിലെ ജാദവ്പുര്‍ സര്‍വ്വകലാശാലയിലെ ബിരുദ ദാനച്ചടങ്ങിനിടെയാണ് ദേബ്സ്മിത ചൗധരി എന്ന വിദ്യാർത്ഥിയുടെ പ്രതികരണം. ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറായിരുന്നു ബിരുദദാനം നിര്‍വഹിച്ചിരുന്നത്. ഗവര്‍ണറുടെ മുന്നില്‍ വച്ചാണ് ദേബ്സ്മിതയുടെ പ്രതിഷേധം.
ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ഗോള്‍ഡ് മെഡലിസ്റ്റായ ദേബ്സ്മിത ദേബ്സ്മിത വേദിയിലെത്തി മെഡല്‍ വാങ്ങിയ ശേഷം കയ്യിലിരുന്ന പൗരത്വ നിയമത്തിന്റെ കോപ്പി സദസിനെ കാണിച്ച് കീറിയെറിയുകയായിരുന്നു. തുടര്‍ന്ന് ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ച് വേദിയില്‍ നിന്ന് പുറത്തേയ്ക്ക് നടന്നു. നേരത്ത പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനെതിരെ പ്രതിഷേധമുണ്ടായിരുന്നു. ക്യാമ്പസില്‍ പ്രവേശിച്ച് ഗവര്‍ണര്‍ക്കുനേരെ ഗോ ബാക്ക്
വിളികളും നോ എന്‍ആര്‍സി നോ സിഎഎ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു.ബിരുദാനത്തിന് ശേഷം വിസിക്കെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ രംഗത്തെത്തി. വൈസ് ചാന്‍സലറുടെ മൗനസമ്മതത്തോടെയാണ് പ്രതിഷേധം അരങ്ങേറിയതെന്നും ഇത് വളരെ വേദനാജനകമായ സംഭവമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. നേരത്തെ പോണ്ടിച്ചേരി സര്‍വകലാശാലയിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു.
Debsmita chowdhury gold medalist from department of international relations. Tearing up CAA at Jadavpur university.
More power to you. pic.twitter.com/I88b3Hiiar— krishnakoli mukherjee (@KkmBabi) December 24, 2019
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.