Web Desk

കൊച്ചി:

March 31, 2021, 11:45 am

സ്വർണവില വീണ്ടും താഴ്ന്നു; പതിനൊന്നു മാസത്തെ കുറഞ്ഞ നിരക്ക്

Janayugom Online

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവു തുടരുന്നു. പവന്റെ വില 200 രൂപകുറഞ്ഞ് 32,880 രൂപയിലെത്തി. 4110 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ റെക്കോഡ് നിലവാരത്തിൽനിന്ന് എട്ടുമാസത്തിനിടെ 9,120 രൂപയാണ്‌ കുറവുണ്ടായത്. കഴിഞ്ഞ ഏപ്രിൽ 10നാണ് 32,800 രൂപനിലവാരത്തിൽ ഇതിനുമുമ്പ് സ്വർണവിലയെത്തിയത്.

പവന് ഇന്നലെ 160 രൂപ കുറഞ്ഞിരുന്നു. അതിനു തലേന്നും 160 രൂപ ഇടിഞ്ഞു. പതിനൊന്നു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണം.

മാസത്തിന്റെ തുടക്കത്തില്‍ രേഖപ്പെടുത്തിയ 34,440 ആണ് ഈ മാസത്തെ ഉയര്‍ന്ന വില. പിന്നീടുള്ള ദിവസങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.

ENGLISH SUMMARY: GOLD PRICE 31-03-2021

YOU MAY ALSO LIKE THIS VIDEO