സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് വില 38,160

Web Desk

മുംബൈ

Posted on September 21, 2020, 2:57 pm

കഴിഞ്ഞ ദിവസങ്ങളിൽ മാറ്റമില്ലാതിരുന്ന സ്വർണവിലയിൽ  80 രൂപയുടെ വർധനവ്. പവന് വില 38,160 രൂപയായി. 4770 രൂപയാണ് ഗ്രാമിന്റെ വില. മൂന്നുദിവസമായി 38,080 രൂപയിൽ തുടർന്നശേഷമാണ് വിലകൂടിയത്.  സാമ്പത്തിക രംഗത്ത് ഡോളറിന് ഇടിവ് സംഭവിച്ചതിനെ തുടർന്ന് ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,954.65 ഡോളർ നിലവാരത്തിലേയ്ക്കുയർന്നിരുന്നു.
അതേസമയം, ദേശീയ വിപണിയിൽ സ്വർണവില താഴുകയാണുണ്ടായത്. എംസിഎക്സിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 51,637 നിലവാരത്തിലെത്തി.

Eng­lish sum­ma­ry: Gold price hike

You may also like this video: