ചിങ്ങം പിറന്നു ഒപ്പം സ്വര്‍ണ്ണ വിലയും കുതിച്ചുയരുന്നു

Web Desk
Posted on August 17, 2019, 5:29 pm

ചിങ്ങം പിറന്നതോടെ സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 200 രൂപ കൂടി. ഒന്നര മാസത്തിനിടെ വര്‍ധിച്ചത് 3,100 രൂപയാണ്. ജൂലൈ 2ന് 24,920 രൂപയായിരുന്നു പവന് വില. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 28000 രൂപയും ഗ്രാമിന് 3500 രൂപയും ആയി.

രാജ്യാന്തര സാഹചര്യങ്ങളാണ് സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിച്ചിരിക്കുന്നത്. കേന്ദ്ര ബജറ്റില്‍ സര്‍ക്കാര്‍ കസ്റ്റംസ് തീരുവ ഉയര്‍ത്തിയതും രൂപയുടെ മൂല്യം കുറഞ്ഞതും സ്വര്‍ണ്ണവില കൂടാന്‍ കാരണമായിട്ടുണ്ട്.

ഓണവും വിവാഹ സീസണും പ്രാദേശിക വിപണിയില്‍ ആവശ്യം വര്‍ധിപ്പിച്ചതും സ്വര്‍ണ്ണ വില കൂടാന്‍ കാരണമായിട്ടുണ്ട്. സ്വര്‍ണ്ണ വിലയുടെ കുതിപ്പ് വിവാഹ വീടുകളില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.