Web Desk

കൊച്ചി

March 02, 2021, 11:15 am

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

Janayugom Online

സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്. പവന്റെ വിലയിൽ 760 രൂപ കുറഞ്ഞ് 33,680 നിലവാരത്തിലെത്തി. ഗ്രാമിന്റെ വില 4210 രൂപയുമായി. 34,440 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില.

ഇതോടെ 2020 ഓഗസ്റ്റിൽ രേഖപ്പെടുത്തിയ റെക്കോഡ് നിലവാരമായ 42,000 രൂപയിൽനിന്ന് പവന്റെ വിലയിൽ 8,320 രൂപയാണ് കുറഞ്ഞത്.

സമീപകാലത്ത് 34000 രൂപയിൽ താഴെ സ്വർണവില പോകുന്നത് ആദ്യമായാണ്. കഴിഞ്ഞ ആറുമാസത്തിനിടയിൽ ഏറ്റവും താഴ്ന്ന വില നിലവാരമാണിപ്പോൾ. ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതാണ് വില കുറയനുള്ള കാരണമെന്ന് പറയുന്നു.

ENGLISH SUMMARY: GOLD PRICE DECREASE ON 02-03-2021

YOU MAY ALSO LIKE THIS VIDEO