തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്

Web Desk

കൊച്ചി

Posted on September 24, 2020, 12:48 pm

തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. 1500 രൂപയോളമാണ് മൂന്ന് ദിവസം കൊണ്ട് കുറഞ്ഞത്. ഇന്ന് 480 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വര്‍ണത്തിന്റെ വില 36,720 ആയി താഴ്ന്നു.

ഗ്രാമിന്റെ വിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 60 രൂപയുടെ കുറവോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4590 ആയി. ചൊവ്വാഴ്ച രണ്ടു തവണകളായി 760 രൂപയാണ് കുറഞ്ഞത്. ഇന്നലെ 200 രൂപ താഴ്ന്നു. ഇന്നത്തെ ഇടിവോടെ മൂന്ന് ദിവസത്തിനിടെ 1440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.

ENGLISH SUMMARY: GOLD PRICE DECREASES 24-09-2020