സ്വർണ വില പവന് 240 രൂപ കൂടി; 38120 രൂപയായി

Web Desk

മുംബൈ

Posted on July 25, 2020, 1:12 pm

തുടർച്ചയായി അഞ്ചാം ദിവസവും സ്വർണ വില ഉയർന്നു. ശനിയാഴ്ച പവന് 240 രൂപകൂടി 38120 രൂപയായി. 4765 രുപയാണ് ഗ്രാമിന്റെ വില. വെളളിയാഴ്ച പവന് 480 രൂപകൂടി 37,880 രൂപ നിലവാരത്തിലെത്തിയിരുന്നു.

അന്താരാഷ്ട്ര വിപണയിൽ 2011നു ശേഷം ഇതാദ്യമായി ഒരു ട്രോയ് ഔൺസിന് 1,900 ഡോളർ കടന്നു. കോവിഡ് പ്രതിസന്ധികൾക്കിടയിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ഡിമാന്റ് ഉയരുന്നതാണ് വിലവർധനയ്ക്കുകാരണം.

Eng­lish sum­ma­ry; gold price high

You may also like this video;