29 March 2024, Friday

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 160 രൂപ കൂടി

Janayugom Webdesk
June 17, 2022 10:10 am

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇതോടെ 38,200 രൂപയായി. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 4775 ആയി. രണ്ടു ദിവസമായി കുത്തനെ ഇടിഞ്ഞ സ്വര്‍ണ വില ഇന്നലെയും വര്‍ധന രേഖപ്പെടുത്തിയിരുന്നു. പവന് 320 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. സ്വര്‍ണ വില ചൊവ്വാഴ്ച 760 രൂപയും ബുധനാഴ്ച 200 രൂപയും കുറവ് രേഖപ്പെടുത്തിയിരുന്നു.

Eng­lish Summary:gold price hike 17–6‑2022
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.