May 27, 2023 Saturday

‘ഓ മൈ ഗോള്‍‍‍ഡ് ’ സ്വർണ്ണ വില സർവകാല റെക്കോർഡിൽ

Janayugom Webdesk
January 6, 2020 12:03 pm

കൊച്ചി: സർവകാല റെക്കോഡിൽ കുതിച്ച് സ്വർണ്ണ വില. ഇന്നു ഗ്രാമിന് 65 രൂപയും പവന് 520 രൂപയും ഉയർന്നു. ഇതോടെ വില ഗ്രാമിന് 3775 ഉം പവന് 30,200 രൂപയുമായി. രാജ്യാന്തര വിപണിയിലും വൻ കുതിപ്പാണ് നടത്തുന്നത്. ഇന്ന് വ്യാപാരമാരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽ സ്വർണവില 50 ഡോളറിൽ അധികം ഉയർന്നു. 3.5 ശതമാനമാണ് വർധന. ട്രോയ് ഔൺസിന് (31.1 ഗ്രാം) 1577 ഡോളറാണ് ഇപ്പോഴത്തെ വില. പുതുവർഷാരംഭത്തിൽ 29,000 രൂപയായിരുന്നതാണ് ആറു ദിവസങ്ങൾ കൊണ്ട് 30,000 കടന്നത്.

അമേരിക്കയും ഇറാനും തമ്മിൽ യുദ്ധമുണ്ടാകുമെന്ന ആശങ്കയാണ് സ്വർണവില കുതിക്കാൻ കാരണം. ആഗോളവിപണികളിലെല്ലാം ഈ സമ്മർദം പ്രകടമാണ്. അസംസ്കൃത എണ്ണവിലയും ഉയരുകയാണ്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 70 ഡോളർ കടന്നു. ഓഹരി വിപണികളിൽ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സെൻസെക്സ് 500 പോയിന്റ് ഇടിഞ്ഞു. 150 പോയിന്റ് നിഫ്റ്റിയിലും ഇടിവുണ്ട്. രൂപയുടെ മൂല്യം 27 പൈസയും ഇടിഞ്ഞു.

Eng­lish Sum­ma­ry: Gold and Crude oil price rise in the issue of US- Iran.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.