27 March 2024, Wednesday

Related news

March 26, 2024
March 24, 2024
March 24, 2024
March 21, 2024
March 18, 2024
March 17, 2024
March 16, 2024
March 16, 2024
March 14, 2024
March 14, 2024

സ്വര്‍ണവില കൂടി; പത്ത് ദിവസത്തിന് ശേഷം 200 രൂപ വര്‍ധിച്ചു

Janayugom Webdesk
കൊച്ചി
August 24, 2022 12:38 pm

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കൂടി. പത്ത് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വര്‍ണവിലയില്‍ വര്‍ധനവ്. 200 രൂപ കൂടി പവന് വിപണി വില 37,800 രൂപയായി. 970 രൂപയാണ് പത്ത് ദിവസത്തിനുള്ളില്‍ സ്വര്‍ണത്തിന് വില കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ വര്‍ധിച്ച് ഗ്രാമിന് 4725 രൂപയായി ഉയര്‍ന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിനും വില ഉയര്‍ന്ന് ഗ്രാമിന് 3900 രൂപയായി. 20 രൂപയാണ് 18 കാരറ്റിന് ഇന്ന് കൂടിയത്. വെള്ളിയുടെ വിപണി വിലയില്‍ മാറ്റമില്ല. 1 രൂപ കുറഞ്ഞ ഇന്ന് ഗ്രാമിന് 63 രൂപയാണ് നിരക്ക്. ഈ മാസം 1 മുതല്‍ സ്വര്‍ണവില കുറഞ്ഞും കൂടിയും നിരക്ക് മാറിയെങ്കില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാറ്റമില്ലാതെ തുടരുകയായിരുന്നു. 

Eng­lish Summary:Gold price increased; 200 increased after ten days
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.