സ്വര്‍ണവില പവന് 280 രൂപ കൂടി

Web Desk
Posted on August 13, 2020, 1:43 pm

രണ്ടു ദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. വ്യാഴാഴ്ച പവന് 280 രൂപ കൂടി 39,480 രൂപയായി. 4935 രൂപയാണ് ഗ്രാമിന്റെ വില.

സ്വര്‍ണവിലയില്‍ ഒരൊറ്റദിവസം കൊണ്ട് 1600 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയതിന് ശേഷമാണ് ഇന്ന് 280 രൂപ വര്‍ധിച്ചത്. ആഗോള വിപണിയില്‍ ചൊവാഴ്ച സ്പോട്ട് ഗോള്‍ഡിന് ആറു ശതമാനം ഇടിവുണ്ടായ ശേഷം വ്യാഴാഴ്ച ഒരു ശതമാനം വില ഉയര്‍ന്നു. ഔണ്‍സിന് 1,936.29 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ലാഭമെടുപ്പ് തുടരുന്നതിനാല്‍ ഭാവിയിലും ചാഞ്ചാട്ടംം കൂടാനാണ് സാധ്യത.

ENGLISH SUMMARY: GOLD PRICE INCREASES

YOU MAY ALSO LIKE THIS VIDEO